Deshabhimani

print edition ആര്‌ ജയിക്കും; ഇന്ത്യ x വിൻഡീസ്‌ അവസാന ട്വന്റി20 ഇന്ന്‌

SANJU SAMSON INTERVIEW
വെബ് ഡെസ്ക്

Published on Oct 17, 2026, 01:27 AM | 1 min read

ബംഗളൂരു : ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും. ജയിക്കുന്നവർക്ക്‌ പരന്പര സ്വന്തമാക്കാം. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ രാത്രി ഏഴിനാണ്‌ കളി. ഇരുടീമുകളും രണ്ട്‌ കളി വീതം ജയിച്ച്‌ ഒപ്പത്തിനൊപ്പമാണ്‌. മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. ഇന്നലെ ടീമുകൾക്ക്‌ പരിശീലനം നടത്താനായില്ല.


ബാറ്റർമാരുടെ കരുത്തിനെയാണ്‌ ഇന്ത്യ ആശ്രയിക്കുന്നത്‌. ഓപ്പണർമാർ നൽകുന്ന മികച്ച തുടക്കത്തിലാണ്‌ പ്രതീക്ഷ. നാല്‌ കളിയിലും അഭിഷേക്‌ ശർമ–സഞ്‌ജു സാംസൺ സഖ്യമായിരുന്നു. സഞ്‌ജു നാല്‌ കളിയിൽ രണ്ട്‌ അർധസെഞ്ചുറിയടക്കം 152 റണ്ണെടുത്തു. അഭിഷേകിന്റെ സംഭാവന 139 റണ്ണാണ്‌. വൈഭവ്‌ സൂര്യവംശി അവസരം കാത്ത്‌ നിൽക്കുന്നുണ്ടെങ്കിലും അവസാന മത്സരം നിർണായകമായതിനാൽ ഇ‍ൗ കൂട്ടുകെട്ട്‌ തുടരാനാണ്‌ സാധ്യത. ഇഷാൻ കിഷനും ക്യാപ്‌റ്റൻ ശ്രേയസ്‌ അയ്യരും ഫോമിലാണ്‌. തിലക്‌ വർമ കൂറ്റനടികൾക്ക്‌ തയ്യാറാണ്‌. ബ‍ൗളിങിനാണ്‌ മൂർച്ചയില്ലാത്തത്‌. പ്രധാന പേസർ ജസ്‌പ്രീത്‌ ബുമ്രയുടെ അഭാവത്തിൽ ബ‍ൗളിങ്നിര തീർത്തും ദുർബലമാണ്‌. അർഷ്‌ദീപ്‌ സിങ്, മായങ്ക്‌ യാദവ്‌, പ്രിൻസ്‌ യാദവ്‌ എന്നിവർ ഉൾപ്പെട്ട പേസ്‌ നിരയ്‌ക്ക്‌ വിൻഡീസ്‌ ബാറ്റർമാരെ തടയാനായില്ല. സ്‌പിന്നർമാർക്കും കാര്യമായൊന്നും ചെയ്യാനാകുന്നില്ല.


ഷായ്‌ ഹോപ്‌ എന്ന ക്യാപ്‌റ്റനിലൂടെയാണ്‌ വിൻഡീസ്‌ തിരിച്ചടിക്കുന്നത്‌. നാല്‌ കളിയിൽ 261 റണ്ണെടുത്ത ഹോപ്‌ നൽകുന്ന തുടക്കം ടീമിന്‌ ആത്മവിശ്വാസം നൽകുന്നു. ഷിംറോൺ ഹെറ്റ്‌മയർ, റോവ്‌മാൻ പവൽ, ഷെർഫാനെ റൂഥർഫോർഡ്‌ എന്നീ കൂറ്റനടിക്കാരുണ്ട്‌. കീമോ പോൾ, റോസ്‌റ്റൺ ചേസ്‌, ഷമർ ജോസഫ്‌ എന്നീ പേസർമാർ ബാറ്റർമാരുടെ ഉറക്കം കെടുത്തും. മികച്ച രീതിയിൽ പന്തെറിയുന്ന സ്‌പിന്നർ ഗുദകേഷ്‌ മോട്ടി പ്രധാന ആയുധമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home