ad
Deshabhimani

ഇന്ത്യ - വിൻഡീസ് ഏകദിനം: കോഹ്‌ലി രോഹിത് സഖ്യത്തിന്റെ കേരളത്തിലെ അവസാന മത്സരമോ?

Kohli Roohit

വിരാട് കോഹ്‌ലി, രോഹിത് ശർമ്മ| PhotoBCCI

വെബ് ഡെസ്ക്

Published on Sep 27, 2026, 11:59 AM | 1 min read

തിരുവനന്തപുരം : രോഹിത് ശർമ്മ – വിരാട് കോഹ്‌ലി സഖ്യത്തിന്റെ കേരളത്തിലെ അവസാന ഏകദിന പോരാട്ടമാകുമോ ഇന്ന് കാര്യവട്ടത്ത് നടക്കുന്നത്?. 2027 ഏകദിന ലോകകപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ, വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ

മത്സരമാണ് ഇന്ന് ഇന്ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. ഉച്ചയ്ക്ക് 2 .30 നാണ് മത്സരം.


കരിയറിലെ 563-ാം രാജ്യാന്തര മത്സരത്തിനാണ് വിരാട് കോഹ്‌ലി ഇന്ന് ഇറങ്ങുന്നത്. രോഹിത് ശർമ്മ 515-ാം മത്സരവും കളിക്കും. 37കാരനായ കോഹ്‌ലിയും 39കാരനായ രോഹിത്തും ഇനി കേരളത്തിൽ രാജ്യാന്തര മത്സരത്തിനായി തിരിച്ചെത്താനുള്ള സാധ്യത കുറവാണ്.


ലോകകപ്പിനുശേഷം ഇരുവരും രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് ഇന്നത്തെ മത്സരത്തിന് പ്രാധാന്യമേറുന്നത്. മലയാളി ആരാധകർക്ക് ഇരുവരെയും സ്വന്തം മണ്ണിൽ കാണാനുള്ള അവസാന അവസരമായേക്കാം ഇത്.


ഗ്രീൻഫീൽഡിൽ ഇതുവരെ നടന്ന ഏഴ് രാജ്യാന്തര മത്സരങ്ങളിൽ ആറെണ്ണത്തിലും ഇന്ത്യ വിജയിച്ചു. ട്വന്റി20യിൽ വെസ്റ്റ് ഇൻഡീസിനോടാണ് ഇന്ത്യയുടെ ഏക തോൽവി.


രണ്ട് ഏകദിനങ്ങളിലും ഇന്ത്യക്ക് കൂറ്റൻ ജയമാണ് നേടാനായത്. 2018ൽ വെസ്റ്റ് ഇൻഡീസിനെ ഒമ്പത് വിക്കറ്റിനും 2023ൽ ശ്രീലങ്കയെ 317 റൺസിനുമാണ് ഇന്ത്യ തോൽപ്പിച്ചത്. 2027 ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യക്ക് നിർണായകമാകുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ഇനി 14 ഏകദിന മത്സരങ്ങൾ മാത്രമാണ് കളിക്കാനുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home