ad
Deshabhimani

print edition കളിക്കാരെത്തുന്നു;
അരങ്ങൊരുങ്ങി

virat

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്-ലി തിരുവനന്തപുരം വിമാനത്താവളത്തില്‍

വെബ് ഡെസ്ക്

Published on Sep 24, 2026, 01:06 AM | 1 min read

തിരുവനന്തപുരം : ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള ഒന്നാം ഏകദിന ക്രിക്കറ്റ്‌ മത്സരത്തിനായി കളിക്കാർ തിരുവനന്തപുരത്ത്‌ എത്തിത്തുടങ്ങി. ക്യാപ്‌റ്റൻ ഷായ് ഹോപ്പിന്റെ നേതൃത്വത്തിലാണ്‌ വിൻഡീസ്‌ ടീമെത്തിയത്‌. ഇന്ത്യൻ താരം വിരാട്‌ കോഹ്‌ലിയും ശുഭ്‌മാൻ ഗില്ലുമെത്തി. ഇന്നും നാളെയുമായി മുഴുവൻ ഇന്ത്യൻ താരങ്ങളും എത്തിച്ചേരും.


ഇന്ത്യൻ ടീമിന്‌ കോവളം ലീലാ റാവിസ് ഹോട്ടലിലും, വെസ്റ്റിൻഡീസ് ടീമിനെ ഹയാത്ത് റീജൻസിയിലുമാണ് താമസം ഒരുക്കിയിരിക്കുന്നത്‌. ഇന്നും നാളെയും ഇരുടീമുകളും പരിശീലനം നടത്തും. 30ന് ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിലാണ് രണ്ടാം ഏകദിനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home