ad
Deshabhimani

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20; ജയം ലക്ഷ്യമിട്ട് ഇന്ത്യ; ടീമിൽ മാറ്റങ്ങളുമായി ആതിഥേയർ

ind vs eng

Photo Credit:BCCI

വെബ് ഡെസ്ക്

Published on Jul 04, 2026, 11:22 AM | 1 min read

ലണ്ടൺ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഓൾഡ് ട്രാഫോർഡ് വേദിയാകുന്നു. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ച സാഹചര്യത്തിൽ, പരമ്പരയിൽ ലീഡ് നേടുക എന്ന ലക്ഷ്യവുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ശക്തമായ നിരയുമായാണ് ഇന്ത്യ പടയൊരുക്കുന്നത്.


മോശം ഫോമിനെത്തുടർന്ന് വിമർശനങ്ങൾ നേരിടുന്ന സഞ്ജു സാംസണിന് ടീം മാനേജ്‌മെന്റ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. 15 കാരൻ വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ ആരാധകർക്കിടയിൽ ആകാംക്ഷയുണ്ടെങ്കിലും, നിലവിലെ ടീമിൽ അമിതമായ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്ന നിലപാടിലാണ് കോച്ചിംഗ് സ്റ്റാഫ്.


മറുഭാഗത്ത്, ജോഫ്ര ആർച്ചർ തിരിച്ചെത്തുന്നത് ഇംഗ്ലണ്ടിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. സാഖിബ് മഹ്മൂദിന് പകരമാണ് ആർച്ചർ പ്ലെയിംഗ് ഇലവനിലെത്തുന്നത്.


സ്പിന്നർമാർക്കും പേസർമാർക്കും ഒരുപോലെ അനുകൂലമായ ഓൾഡ് ട്രാഫോർഡ് പിച്ചിൽ, ബാറ്റിംഗിനും മികച്ച അവസരങ്ങളുണ്ട്. അക്ഷർ പട്ടേൽ ഈ മത്സരത്തിനിറങ്ങുന്നതോടെ ട്വന്റി 20യിൽ കൂടുതൽ മത്സരങ്ങൾ കളിച്ച ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ എംഎസ് ധോണിക്കൊപ്പമെത്തും.


ട്വന്റി 20 ഫോർമാറ്റിൽ 100 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിടാനും അക്ഷറിന് ഒരു വിക്കറ്റ് കൂടി മതി. ഒപ്പം, വിക്കറ്റ് വേട്ടയിൽ ആദിൽ റഷീദ് ചരിത്രനേട്ടത്തിനരികെ നിൽക്കുന്നതും മത്സരത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home