ad
Deshabhimani

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്--റ്റേഡിയം ആദ്യ രാജ്യാന്തര വനിതാ ക്രിക്കറ്റിന് ഒരുങ്ങി

print edition ലോകജേതാക്കളെത്തി ; കളി നാളെ

India Srilanka T20 indian team reached kerala

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളായ സ്മൃതി മന്ദാനയും (ഇടത്ത്) ജെമീമ റോഡ്രിഗസും വിമാനത്താവളത്തിൽനിന്ന് ഹോട്ടലിലേക്ക് പുറപ്പെടുന്നു / ഫോട്ടോ: നിലിയ വേണുഗോപാൽ

avatar
എസ്‌ കിരൺബാബു

Published on Dec 25, 2025, 12:00 AM | 2 min read


തിരുവനന്തപുരം

ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമായ വനിതാ ടീമിന്‌ തലസ്ഥാനത്ത്‌ ആവേശകരമായ വരവേൽപ്പ്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇന്ത്യയുടെയും ശ്രീലങ്കയുടെയും താരങ്ങളെ സ്വീകരിക്കാൻ നൂറു കണക്കിന് ആരാധകർ കാത്തുനിന്നിരുന്നു. ഇരുടീമുകളും തമ്മിലുള്ള മൂന്നാം ട്വന്റി20 മത്സരം നാളെ ഏഴിന്‌ കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ നടക്കും.

ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ ക‍ൗറിനെയും സംഘത്തെയും കരഘോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. വൈസ് ക്യാപ്റ്റൻ സ്‌മൃതി മന്ദാന, ജെമീമ റോഡ്രിഗ്രസ്, ഷഫാലി വർമ, റിച്ചാ ഘോഷ്, സ്നേഹ റാണ, അമൻ ജോത് കൗർ, അരുന്ധതി റെഡ്‌ഡി തുടങ്ങിയ മിന്നുംതാരങ്ങൾ വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ആരാധകർ ആവേശത്തോടെ പേര് വിളിച്ച്‌ സ്വാഗതമോതി.


india
ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ മലയാളി താരം സജന സജീവൻ 
സ്വീകരിക്കുന്നു


തലസ്ഥാനത്ത് നടക്കുന്ന ആദ്യ രാജ്യാന്തര വനിതാ ക്രിക്കറ്റ് മത്സരത്തിനായി പ്രത്യേക വിമാനത്തിൽ എത്തിയ ഇന്ത്യൻ, ശ്രീലങ്കൻ താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ചമരി അട്ടപ്പത്തുവാണ്‌ ലങ്കൻ ക്യാപ്റ്റൻ. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ് താരങ്ങളുടെ താമസം. ക്രിസ്‌മസ് ദിനത്തിൽ പകൽ രണ്ട് മുതൽ അഞ്ച് വരെ ശ്രീലങ്കൻ ടീമും വൈകിട്ട് ആറ്‌ മുതൽ രാത്രി ഒമ്പത് വരെ ഇന്ത്യൻ ടീമും കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ പരിശീലനം നടത്തും. 26, 28, 30 തീയതികളിൽ രാത്രി 7 മുതലാണ് മത്സരങ്ങൾ. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ തകർപ്പൻ വിജയം നേടിയിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ മികവു പുലർത്തുന്ന ഇന്ത്യ ഇന്ന്‌ ജയിച്ച്‌ പരമ്പര നേടാനുള്ള തയ്യാറെടുപ്പിലാണ്‌. റൺ ഒഴുകുന്ന പിച്ചാണ് ക്യൂറേറ്ററായ എ എം ബിജുവിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയത്.


വനിതാ ക്രിക്കറ്റിന് കൂടുതൽ പ്രോത്സാഹനവും ജനപങ്കാളിത്തവും ഉറപ്പാക്കുന്നതിനായി കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ക്രമീകരിച്ചിരിക്കുന്നത്. ബുക്കിങ്ങിനെ കുറിച്ചറിയാനും മാര്‍ഗനിര്‍ദേശങ്ങള്‍ മനസിലാക്കാനും കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ വെബ്‌സൈറ്റും സാമൂഹിക മാധ്യമ പേജുകളും സന്ദര്‍ശിച്ചാൽ മതി. സ്‌ത്രീകൾക്കും വിദ്യാർത്ഥികൾക്കും 125 രൂപയാണ് ടിക്കറ്റ് നിരക്ക്. 250 രൂപ നിരക്കിൽ ജനറൽ ടിക്കറ്റുകൾ ലഭ്യമാകും. ഹോസ്‌പിറ്റാലിറ്റി സീറ്റുകൾക്ക് 3000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ് പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home