ad
Deshabhimani

ദുലീപ് ട്രോഫിയിലേക്ക് റിസർവ് താരങ്ങളെ വിട്ടുനൽകില്ല; കൊളംബോയിൽ തുടരാൻ നിർദേശം

indian team
വെബ് ഡെസ്ക്

Published on Aug 23, 2026, 07:42 AM | 1 min read

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി റിസർവ് താരങ്ങളെ ദുലീപ് ട്രോഫിക്കായി വിട്ടുനൽകേണ്ടതില്ലെന്ന് ഇന്ത്യൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചു. ഇന്ന് കൊളംബോയിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ 1-0ന് മുന്നിലാണ്. ആദ്യ ടെസ്റ്റിൽ 165 റൺസിനായിരുന്നു ഇന്ത്യയുടെ ജയം.


ടെസ്റ്റ് ടീമിലെ ഗുർനൂർ ബ്രാറും ഔകിബ് നബിയും ആദ്യ മത്സരത്തിൽ കളിച്ചിരുന്നില്ല. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണ് പേസ് നിരയിൽ ഇടം നേടിയത്. രണ്ടാം ടെസ്റ്റിലും ഇതേ കോമ്പിനേഷൻ തുടരാനാണ് സാധ്യത.


കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ആവശ്യമായി വന്നാൽ മതിയായ ഓപ്ഷനുകൾ ഉറപ്പാക്കുന്നതിനാണ് റിസർവ് താരങ്ങളെ കൊളംബോയിൽ തന്നെ നിലനിർത്തുന്നതെന്നാണ് റിപ്പോർട്ട്.


അതേസമയം, ഓഗസ്റ്റ് 23ന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയിൽ വൈഭവ് സൂര്യവംശിക്ക് മികച്ച അവസരമാണ് ലഭിക്കുന്നത്. ഈസ്റ്റ് സോൺ നോർത്ത് ഈസ്റ്റ് സോണിനെ നേരിടും. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലാണ് ടൂർണമെന്റ് നടക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home