print edition ബാറ്റിൽ തെളിയണം; ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്ന് ഹോങ്കോങ്ങിനോട്

photo credit: Indian Cricket Team
ദുബായ് : ഏഷ്യാ കപ്പ് വനിതാ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിൽ ഹോങ്കോങ്ങിനോട്. ഏഴ് തവണ ചാന്പ്യൻമാരായ ഇന്ത്യക്ക് ഗ്രൂപ്പിലെ ആദ്യ കളിയിൽ തായ്‌ലൻഡിനെതിരെ ജയം നേടാനായെങ്കിലും പ്രകടനം മോശമായിരുന്നു. ബാറ്റിങ് നിര നിരാശപ്പെടുത്തി. ഇന്ന് ജയിച്ചാൽ സെമി ഉറപ്പിക്കാം. ഗ്രൂപ്പിലെ അവസാന കളിയിൽ ഞായറാഴ്‌ച പാകിസ്ഥാനാണ് എതിരാളി.
തായ്‌ലൻഡിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യക്ക് ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 159 റൺ മാത്രമാണ് നേടാനായത്. ആദ്യ പത്തോവറിൽ രണ്ടിന് 101 എന്ന നിലയിലായിരുന്നു. 29 റണ്ണെടുക്കുന്നതിനിടെയാണ് അവസാന ഏഴ് വിക്കറ്റ് നഷ്ടമായത്. ഓപ്പണർ ഷഫാലിയുടെ വർമയുടെ പ്രകടനമാണ് രക്ഷിച്ചത്. ബൗളിങ് നിരയിൽ ആശങ്കയില്ല. സ്‌പിന്നർമാരായ ദീപ്‌തി ശർമയും ശ്രീചരണിയും മികച്ച പ്രകടനം പുറത്തെടുത്തു.
ഹോങ്കോങ് ആദ്യ കളിയിൽ തായ്‌ലൻഡിനോട് തോറ്റു.









0 comments