ad
Deshabhimani

ഹാർദിക് 'ഷോ'യിൽ ഇന്ത്യയ്ക്ക് വിജയം

india beats s africa

photo credit: Indian Cricket Team facebook

വെബ് ഡെസ്ക്

Published on Dec 09, 2025, 10:41 PM | 1 min read

കട്ടക്ക്‌ : ഹാർദിക്‌ പാണ്ഡ്യയുടെ പ്രകടനമികവിൽ ഇന്ത്യക്ക്‌ വിജയം. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി20 ക്രിക്കറ്റ്‌ മത്സരത്തിൽ 101 റൺസിനാണ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടി. തുടക്കത്തിലെ പതർച്ചയെ അതിജീവിച്ച് ഇന്ത്യ നേടിയ സ്കോർ പിന്തുടർന്ന ദക്ഷിണാഫ്രിക്ക ദയനീയമായി തോൽവിയേറ്റുവാങ്ങി. 74 റൺസിന് ഓൾഔട്ടായി. ട്വന്റ20യിലെ ഏറ്റവും കുറഞ്ഞ സ്‌കോറിനാണ്‌ ദക്ഷിണാഫ്രിക്ക പുറത്തായത്‌. സ്‌കോർ: ഇന്ത്യ 175/6, ദക്ഷിണാഫ്രിക്ക 74(12.3).


ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിങ്ങിന്‌ ഇറങ്ങിയ ഇന്ത്യ തുടക്കത്തിലെ തകർച്ചക്കുശേഷമാണ്‌ തിരിച്ചുവന്നത്‌. ആദ്യ ഓവറിൽ തന്നെ ഓപണർ ശുഭ്മാൻ ഗില്ലിനെ ഇന്ത്യയ്ക്ക് നഷ്ടമായി. ഫോറടിച്ച്‌ തുടങ്ങിയ ഗിൽ അടുത്ത പന്തിൽ പുറത്തായി. പിന്നീട് തിലക്‌ വർമയും(32 പന്തിൽ 26) അക്‌സർ പട്ടേലും(21 പന്തിൽ 23) സ്‌കോർ ഉയർത്തുന്നതിൽ പങ്കാളികളായി. 28 പന്തിൽ 59 റണ്ണുമായി പുറത്താവാതെ നിന്ന ഹാർദിക് ഇന്ത്യയുടെ വിജയശിൽപിയായി. ആറ്‌ ഫോറും നാല്‌ സിക്‌സറും നിറഞ്ഞതായിരുന്നു ഇന്നിങ്സ്‌. ജസ്‌പ്രീത്‌ ബുമ്ര, അർഷ്‌ദീപ്‌ സിങ്ങ്‌, വരുൺ ചക്രവർത്തി, അക്‌സർ പട്ടേൽ എന്നിവർ രണ്ട്‌ വിക്കറ്റ്‌ വീതം നേടി. ശിവം ദുബെയ്‌ക്കും ഒരു വിക്കറ്റുണ്ട്‌. പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച ചണ്ഡീഗഡിൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home