ad
Deshabhimani

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 462 ന് പുറത്ത്; മറുപടി ബാറ്റിങിൽ ശ്രീലങ്ക പതറുന്നു

siraj

ശ്രീലങ്കയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ ആഹ്ലാദപ്രകടനം|Photo Credit:Getty Image

വെബ് ഡെസ്ക്

Published on Aug 17, 2026, 10:25 AM | 1 min read

ഗാലെ: ഗാലെ ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 462 റൺസിന് ഓൾഔട്ടായി. മഴയെ തുടർന്ന് കളി തടസപ്പെട്ടെങ്കിലും ഇന്ത്യ മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. ദേവ്ദത്ത് പടിക്കലിന്റെ 167 റൺസാണ് ഇന്ത്യക്ക് മികച്ച ടോട്ടൽ സമ്മാനിച്ചത്.


മധ്യനിരയിൽ നിർണായക ഇന്നിങ്‌സ് കളിച്ച താരം ശ്രീലങ്കൻ ബൗളർമാർക്ക് തുടർച്ചയായി സമ്മർദം സൃഷ്ടിച്ചു. 230 പന്തിൽ 15 ഫോറും ഒരു സിക്സും ഉൾപ്പെടെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇത് പടിക്കലിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ചുറിയും മികച്ച സ്കോറുമാണ്.


കെഎൽ രാഹുൽ 82 റൺസും ധ്രുവ് ജുറേൽ 51 റൺസും നേടി. റിഷഭ് പന്ത് 39 റൺസെടുത്തു. ശ്രീലങ്കയ്ക്കായി പ്രഭാത് ജയസൂര്യ 4 വിക്കറ്റും അരങ്ങേറ്റക്കാരൻ കേശര നുവാന്ത 3 വിക്കറ്റും നേടി.


മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സിന് തുടക്കത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ നിഷാൻ ഫെർണാണ്ടോയെ മുഹമ്മദ് സിറാജ് പൂജ്യത്തിന് പുറത്താക്കി. പടിക്കലിന്റെ ക്യാച്ചിലാണ് വിക്കറ്റ് വീണത്. അവസാനം വിവരം ലഭിക്കുമ്പോൾ ശ്രീലങ്ക 3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 8 റൺസെന്ന നിലയിലാണ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home