ടെസ്റ്റ് റാങ്കിങ്: ജസ്‌പ്രീത് ബുമ്ര ഒന്നാമത് തുടരുന്നു

ദുബായ്: ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുമ്ര ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത് തുടരുന്നു. ഓസ്‌ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക് രണ്ടാം സ്ഥാനത്തേക്കും ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നാലാം സ്ഥാനത്തേക്കും ഉയർന്നു. ന്യൂസിലൻഡിന്റെ മാറ്റ് ഹെൻറിയാണ് മൂന്നാം സ്ഥാനത്ത്. മുഹമ്മദ് സിറാജ് (12) രവീന്ദ്ര ജഡേജ (14), കുൽദീപ് യാദവ് (15) എന്നിവരാണ് ബുമ്രയ്ക്ക് പിന്നാലെയുള്ള ഇന്ത്യൻ താരങ്ങൾ.
ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ എട്ടാം സ്ഥാനത്തും ശുഭ്‌മൻ ഗിൽ ഒമ്പതാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ഒന്നാമത്. സഹതാരം ഹാരി ബ്രൂക്ക് രണ്ടും. ഓസ്ട്രേലിയൻ താരങ്ങളായ ട്രാവിസ് ഹെഡും സ്റ്റീവൻ സ്മിത്തുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.
കഴിഞ്ഞ നവംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിൽ നടന്ന പരമ്പരയിലാണ് ഇന്ത്യ അവസാനമായി ടെസ്റ്റ് കളിച്ചത്.










0 comments