ad
Deshabhimani

ടെസ്റ്റ് റാങ്കിങിൽ ഇന്ത്യ മൂന്നാമത്; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യത അനിശ്ചിതത്വത്തിൽ?

Gill and Pant

ശുഭ്മൻ ഗിൽ (ഇടത്) ഋഷഭ് പന്ത് (വലത്) (Photo Credit BCCI)

വെബ് ഡെസ്ക്

Published on May 02, 2026, 11:06 AM | 1 min read

തിരുവനന്തപുരം : ട്വന്റി 20 ലോകകപ്പിൽ കിരീടം നേടിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രകടനം അത്ര തൃപ്തികരമല്ലെന്ന് റിപ്പോർട്ട് ഉയർന്നുവെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഏറ്റവും പുതിയ ഐസിസി വാർഷിക ടെസ്റ്റ് റാങ്കിങിൽ ഇംഗ്ലണ്ടിനെ പിന്നിലാക്കിയാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. 104 പോയിന്റാണ് ഇന്ത്യക്കുള്ളത്. ഇതോടെ 102 പോയിന്റുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.


ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും തുടരുന്നു. ന്യൂസിലാൻഡ് അഞ്ചാമതും പാകിസ്ഥാൻ ആറാമതുമാണ്. ശ്രീലങ്ക ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ അയർലൻഡ് പട്ടികയിൽ നിന്ന് പുറത്തായി. 2023 ഏപ്രിൽ 30ന് മുൻപുള്ള മികച്ച വിജയങ്ങളുടെ വെയ്‌റ്റേജ് ഇംഗ്ലണ്ടിന് നഷ്ടമായതാണ് റാങ്കിങിൽ ഇന്ത്യക്ക് നേട്ടമായത്.


റാങ്കിങിൽ നേട്ടമുണ്ടാക്കിയെങ്കിലും 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ കളിക്കുമോ എന്ന് സംശയത്തിലാണ്. നിലവിൽ ടെസ്റ്റ് റാങ്കിങിൽ മൂന്നാം സ്ഥാനമാണെങ്കിലും ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വർഷം സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയോട് തോറ്റത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി മാറി. ലണ്ടനിലെ ലോർഡ്‌സിൽ നടക്കാനിരിക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടണമെങ്കിൽ ഇനി അവശേഷിക്കുന്ന ഒമ്പത് മത്സരങ്ങളിൽ ഏഴെണ്ണമെങ്കിലും ഇന്ത്യക്ക് ജയിക്കണം. വരാനിരിക്കുന്ന പരമ്പരകളിൽ ഈ കടമ്പ കടക്കുക എന്നത് ടീം ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്‌.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home