ad
Deshabhimani

'ഇത് ജന്റിൽമാന്റെ കളിയല്ല, എല്ലാവരുടെയും കളിയാണ്': വൈറലായി ഹർമൻപ്രീത് കൗറിൻ്റെ പോസ്റ്റ്

Harmanpreet kaur.jpg
വെബ് ഡെസ്ക്

Published on Nov 03, 2025, 08:11 PM | 1 min read

മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യ ആദ്യമായി നേടിയതിന് പിന്നാലെ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു. ക്രിക്കറ്റ് ഒരു ജെൻ്റിൽമാൻ്റെ കളി മാത്രമല്ല, എല്ലാവരുടെയും കളിയാണ് എന്നതായിരുന്നു ഹർമൻപ്രീത് കൗറിൻ്റെ പോസ്റ്റിൽ പറയുന്നത്.


ലോകകപ്പ് കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്ന ഹർമൻപ്രീതിന്റെ ടി ഷർട്ടിലാണ് ഇങ്ങനെ പ്രിന്റ് ചെയ്തിരുന്നത്. ഈ ചിത്രത്തോടൊപ്പം അവർ കുറിച്ച കുറിപ്പും ശ്രദ്ധേയമായി. ചില സ്വപ്നങ്ങൾ ഒരു ബില്യൺ ആളുകൾ പങ്കുവെക്കുന്നതാണ്. അതുകൊണ്ടാണ് ക്രിക്കറ്റ് എല്ലാവരുടെയും കളിയാകുന്നത് എന്നായിരുന്നു ആ വാക്യം.


നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഫൈനൽ മത്സരത്തിൽ ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടി. ഷഫാലി വർമ്മയുടെ (87 റൺസ്, 78 പന്തിൽ) മികച്ച പ്രകടനവും ദീപ്തി ശർമ്മയുടെ (58 റൺസ്, 58 പന്തിൽ) തീപ്പൊരി ബാറ്റിങ്ങും ഇന്ത്യൻ സ്കോർ ഉയർത്തി.


മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർഡിന്റെ (101 റൺസ്, 98 പന്തിൽ) ഒറ്റയാൾ പോരാട്ടം പാഴാക്കി ഇന്ത്യൻ സ്പിൻ ആക്രമണത്തിൽ ദക്ഷിണാഫ്രിക്ക 246 റൺസിന് ഓൾ ഔട്ടായി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home