ad
Deshabhimani

ഗിബ്സിന്റെ ഓരോവറിലെ 6 സിക്സ് പ്രഹരത്തിന് 19 വർഷങ്ങൾ

gibbs
വെബ് ഡെസ്ക്

Published on Mar 16, 2026, 02:57 PM | 2 min read

സെന്റ് കിറ്റ്സ്: 2007 ഏകദിന ലോകകപ്പിലെ വെസ്റ്റ് ഇൻഡീസിലെ സെന്റ് കിറ്റ്സിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ നെതർലൻഡ്‌സിനെതിരായ തകർപ്പൻ വിജയത്തിൽ, ഒരു ഓവറിൽ ആറ് സിക്സറുകൾ നേടിയ ആദ്യ ബാറ്റ്‌സ്മാനായി മുൻ ദക്ഷിണാഫ്രിക്കൻ താരം ഹെർഷൽ ഗിബ്‌സ് തന്റെ പേര് എഴുതിച്ചേർത്തിട്ടു ഇന്ന് 19 വർഷം.


19 ആം ഓവറിൽ സൗത്ത് ആഫ്രിക്കക്ക് രണ്ടാം വിക്കറ്റ് നഷ്ടമായപ്പോൾ ബാറ്റ് ചെയ്യാൻ എത്തിയതാണ് ഗിബ്സ്. തുടക്കത്തിൽ പതുക്കെ കളിച്ച ഗിബ്സ് മത്സരത്തിലെ 30 ആം ഓവർ എറിയാൻ എത്തിയ നെതർലാൻഡ്‌സിന്റെ ലെഗ് ബ്രേക്ക് ബൗളർ ഡാൻ വാൻ ബങ്കിന്റെ ഒരോവറിൽ 6 ബോളും സിക്സ് പറത്തുന്നു.


ബങ്കിന്റെ ആദ്യ ബോളിൽ ലോങ് ഓണിലേക്ക് ഗിബ്‌സ് സിക്സ് പറത്തുന്നു.രണ്ടാം ബോളും മൂന്നാം ബോളും ഗിബ്‌സ് ലോങ്ഓഫിന് മുകളിലൂടെ പറത്തി.നാലാം ബോൾ ഗിബ്‌സ് ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സ് പറത്തി .അഞ്ചാം ബോൾ ഗിബ്‌സ് പിന്നിലേക്ക് ചാടി വൈഡ് ലോംഗ് ഓഫിലൂടെ സ്വാറ്റ്പുൾ ചെയ്ത് സിക്സ് ആക്കുന്നു.30 ആം ഓവറിലെ അവസാന പന്ത് ഡീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെ സിക്സ് പറത്തി അദ്ദേഹം അന്തരാര്ഷ്ട്ര ക്രിക്കറ്റിലെ ഒരോവറിൽ 6 ബോളിലും സിക്സ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് കുറിച്ചു.


29 ആം ഓവറിൽ 178 എന്ന നിലയിൽ ആയിരുന്ന സൗത്ത് ആഫ്രിക്ക 30 ഓവർ പിന്നിട്ടപ്പോൾ 214 ലേക്ക് സ്കോർ ഉയർത്തി. 40 പന്തുകൾ മാത്രം നേരിട്ട് നാല് ഫോറുകളും ഏഴ് സിക്‌സറുകളും ഉൾപ്പെടെ 72 റൺസെടുത്ത ഗിബ്സിന്റെ മികവിൽ മഴമൂലം 40 ഓവർ ആക്കി ചുരുക്കിയ മത്സരത്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ 353 എന്ന വൻ സ്കോറിലേക്ക് എത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലാൻഡ്സിനെ നിശ്ചിത 40 ഓവറിൽ 132 റൺസിന്‌ 9 വിക്കറ്റിൽ ഒതുക്കിയ സൗത്ത് ആഫ്രിക്ക 221 റൺസിന്‌ മത്സരം വിജയിച്ചു .ഗിബ്‌സ് കളിയിലെ താരവുമായി.


ഗിബ്സിനെ തുടർന്ന് 2007 ൽ ടി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ യുവരാജ് സിങ്ങും, 2021 ൽ ശ്രീലങ്കക്കെതിരെ ടി 20 യിൽ വെസ്‌റ്റിൻഡീസിന്റെ കെറോൻ പൊള്ളാർഡും 2021 ൽ പാപുവ ന്യൂഗിനിയക്കെതിരെ അമേരിക്കയുടെ ജസ്ക്കാരൻ മൽഹോത്ര ഏകദിനത്തിൽ 6 സിക്സ് നേടിയതും, 2023 ൽ ഖത്തറിനെതിരെ നേപ്പാളിന്റെ ദീപേന്ദ്ര സിങ് 6 സിക്സ് നേടിയതുമാണ് മറ്റ് അന്താരാഷ്ട്ര റെക്കോർഡുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home