ad
Deshabhimani

കർണാടക മുൻ രഞ്ജി താരം എസ്എൽ അക്ഷയ് ഹൃദയാഘാതം മൂലം അന്തരിച്ചു; അന്ത്യം മത്സരത്തിനിടെ

karnataka cricket player death

എസ്എൽ അക്ഷയ്

വെബ് ഡെസ്ക്

Published on May 25, 2026, 02:10 PM | 1 min read

ബംഗളുരു : കർണാടക മുൻ രഞ്ജി ട്രോഫി താരവും ബൗളറുമായ എസ്എൽ അക്ഷയ് (39) ഹൃദയാഘാതം മൂലം അന്തരിച്ചു. ബെംഗളൂരു കെആർ പുരത്ത് നടന്ന മൂന്നാം ഡിവിഷൻ ക്രിക്കറ്റ് മത്സരത്തിനിടെ മൈതാനത്ത് വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഫീൽഡിംഗിനിടെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ട അക്ഷയ് മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. കർണാടക ക്രിക്കറ്റിലെ നിറസാന്നിധ്യമായിരുന്ന അക്ഷയ്, കർണാടക സ്റ്റേറ്റ് ടീമിനായി രഞ്ജി ട്രോഫിയിലും കർണാടക പ്രീമിയർ ലീഗിലും (മഹാരാജ ട്രോഫി) മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.


താരത്തിന്റെ വിയോഗത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റിലെ സംഭാവനകൾക്ക് പുറമെ, ജൂനിയർ തലത്തിൽ പരിശീലകനായി പ്രവർത്തിച്ച് നിരവധി യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലും അക്ഷയ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് കെഎസ്‌സിഎ അധികൃതർ പ്രസ്താവനയിൽ അനുസ്മരിച്ചു. അക്ഷയ്‌യുടെ അപ്രതീക്ഷിത വിയോഗം ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home