ഹാലണ്ട് ഒന്നരമാസം പുറത്ത്

ലണ്ടൻ : പരിക്കേറ്റ മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റക്കാരൻ എർലിങ് ഹാലണ്ട് ഒന്നരമാസം പുറത്ത്. എഫ്‌എ കപ്പ് ഫുട്‌ബോൾ ക്വാർട്ടറിൽ ബോണിമൗത്തിനെതിരായ മത്സരത്തിനിടെ ഹാലണ്ടിന്റെ കണങ്കാലിന് പരിക്കേറ്റിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സീസൺ അവസാനിക്കവെ പ്രധാന മുന്നേറ്റക്കാരന്റെ അഭാവം സിറ്റിക്ക് കനത്ത തിരിച്ചടിയാകും. 29 കളിയിൽ 48 പോയിന്റുമായി അഞ്ചാമതാണ് നിലവിലെ ചാമ്പ്യൻമാർ. ഒമ്പത് കളിയാണ് ബാക്കി. ഏഴ് മത്സരങ്ങളോളം ഹാലണ്ടിന് നഷ്ടമാകുമെന്നാണ് സൂചന. ജൂണിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പോടെ പൂർണസജ്ജനാകും.
0 comments