ad
Deshabhimani

ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിന് വമ്പൻ ജയം; വൈഭവ് സൂര്യവംശിക്ക് രണ്ട് വിക്കറ്റ്

vaibhav
വെബ് ഡെസ്ക്

Published on Aug 25, 2026, 03:54 PM | 1 min read

ബംഗളൂരു: ദുലീപ് ട്രോഫി ക്വാർട്ടർ ഫൈനലിൽ നോർത്ത് ഈസ്റ്റ് സോണിനെതിരെ ഇന്നിംഗ്സിനും 210 റൺസിനും തകർപ്പൻ ജയം സ്വന്തമാക്കി ഈസ്റ്റ് സോൺ. ആദ്യം ബാറ്റ് ചെയ്ത ഈസ്റ്റ് സോൺ 467 റൺസ് നേടിയപ്പോൾ, നോർത്ത് ഈസ്റ്റ് സോൺ ആദ്യ ഇന്നിംഗ്സിൽ 111 റൺസിനും ഫോളോ ഓൺ ചെയ്ത രണ്ടാം ഇന്നിംഗ്സിൽ 146 റൺസിനും പുറത്തായി.


സുദീപ് കുമാർ ഘരാമിയുടെ 146 റൺസും ഷഹബാസ് അഹമ്മദിന്റെ 167 റൺസുമാണ് ഈസ്റ്റ് സോണിന്റെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. ബാറ്റിംഗിന് പിന്നാലെ പന്തിലും തിളങ്ങിയ ഷഹബാസ് 20, റൺസ് വഴങ്ങി 3 വിക്കറ്റും രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റും നേടി പ്ലെയർ ഓഫ് ദ മാച്ചായി.


ടീമിന്റെ വൻ വിജയത്തിനിടെ 15 കാരനായ വൈഭവ് സൂര്യവംശിയും ശ്രദ്ധേയ പ്രകടനം നടത്തി. ബാറ്റിംഗിൽ നിരാശപ്പെടുത്തിയ താരം ആറ് പന്തിൽ രണ്ട് ഫോറുകളോടെ എട്ട് റൺസെടുത്താണ് പുറത്തായത്.


എന്നാൽ പിന്നീട് പന്തുമായി തിരിച്ചെത്തിയ വൈഭവ് ഒരേ ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. നോർത്ത് ഈസ്റ്റ് സോണിന്റെ കിഷൻ ലിങ്‌ദോ (25), ഇംലിവാട്ടി ലെംതൂർ (4) എന്നിവരെയാണ് ഇടംകൈ സ്പിന്നിലൂടെ താരം പുറത്താക്കിയത്. മത്സരത്തിൽ രണ്ട് മികച്ച ക്യാച്ചുകളും വൈഭവ് സ്വന്തമാക്കി. ഈ വിജയത്തോടെ ആഗസ്ത് 30 ന് ആരംഭിക്കുന്ന ആദ്യ സെമിഫൈനലിൽ ഈസ്റ്റ് സോൺ സെൻട്രൽ സോണിനെ നേരിടും




അതിനിടെ വൈഭവിന്റെ ജേഴ്സി നമ്പറിന്റെ ഒരു ഭാഗം ടേപ്പ് ഉപയോഗിച്ച് മറച്ചതും ശ്രദ്ധ നേടി. ‘3’ എന്ന നമ്പർ മാത്രമാണ് വ്യക്തമായി കാണാനായത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി വൈഭവ് ധരിക്കുന്ന ജേഴ്സി നമ്പറും മൂന്നാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home