ദുലീപ് ട്രോഫിക്ക് ഇന്ന് തുടക്കം; ആറ് സോണൽ ടീമുകൾ കിരീടപ്പോരിൽ

കഴിഞ്ഞ സീസണിൽ ദുലീപ് ട്രോഫി കിരീടം നേടിയ സെൻട്രൽ സോൺ ടീം ക്യാപ്റ്റൻ രജത് പാട്ടിദാർ
ബംഗളുരു: ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു. ആറ് സോണൽ ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ ആദ്യ ക്വാർട്ടർ ഫൈനലുകളിൽ ഈസ്റ്റ് സോൺ–നോർത്ത് ഈസ്റ്റ് സോണിനെയും നോർത്ത് സോൺ–വെസ്റ്റ് സോണിനെയും നേരിടും. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലാണ് മത്സരങ്ങൾ.
രാവിലെ 9.30നാണ് മത്സരങ്ങൾ ആരംഭിക്കുക. ക്വാർട്ടർ ഫൈനൽ വിജയികൾ സെമിഫൈനലിൽ സെൻട്രൽ സോണിനെയും സൗത്ത് സോണിനെയും നേരിടും. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 2 വരെയാണ് സെമിഫൈനലുകൾ.
കഴിഞ്ഞ സീസണിൽ രജത് പാട്ടിദാറിന്റെ നേതൃത്വത്തിൽ സെൻട്രൽ സോൺ കിരീടം നേടിയിരുന്നു. പാട്ടിദാറിനെ സെൻട്രൽ സോൺ നായകനായി നിലനിർത്തിയപ്പോൾ തിലക് വർമ്മയാണ് സൗത്ത് സോണിനെ നയിക്കുന്നത്. ഇഷാൻ കിഷൻ, റുതുരാജ് ഗെയ്ക്‌വാദ്, കനയ്യ വാധവാൻ, റോങ്സെൻ ജോനാഥൻ എന്നിവരാണ് മറ്റ് സോണൽ ടീമുകളുടെ നായകന്മാർ.
സെപ്റ്റംബർ 6 മുതൽ 10 വരെ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഫൈനൽ. ഫൈനൽ ജിയോ ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യുന്നതിനൊപ്പം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും തത്സമയം സംപ്രേഷണം ചെയ്യും. മറ്റു മത്സരങ്ങളും ജിയോ ഹോട്ട്‌സ്റ്റാറിൽ ലഭ്യമാകും.
ദുലീപ് ട്രോഫി 2026: മത്സരക്രമം
ഓഗസ്റ്റ് 23–26: ഈസ്റ്റ് സോൺ vs നോർത്ത് ഈസ്റ്റ് സോൺ ക്വാർട്ടർ ഫൈനൽ
വേദി: സെന്റർ ഓഫ് എക്സലൻസ് 2, ബെംഗളൂരു | സമയം: രാവിലെ 9.30
ഓഗസ്റ്റ് 23–26: നോർത്ത് സോൺ vs വെസ്റ്റ് സോൺ ക്വാർട്ടർ ഫൈനൽ
വേദി: സെന്റർ ഓഫ് എക്സലൻസ് 1, ബെംഗളൂരു | സമയം: രാവിലെ 9.30
ഓഗസ്റ്റ് 30–സെപ്റ്റംബർ 2: സെൻട്രൽ സോൺ vs TBD സെമിഫൈനൽ 1
വേദി: സെന്റർ ഓഫ് എക്സലൻസ് 1, ബെംഗളൂരു | സമയം: രാവിലെ 9.30
ഓഗസ്റ്റ് 30–സെപ്റ്റംബർ 2: സൗത്ത് സോൺ vs TBD സെമിഫൈനൽ 2
വേദി: സെന്റർ ഓഫ് എക്സലൻസ് 2, ബെംഗളൂരു | സമയം: രാവിലെ 9.30
സെപ്റ്റംബർ 6–10: ഫൈനൽ
വേദി: എംഎ ചിദംബരം സ്റ്റേഡിയം, ചെന്നൈ | സമയം: രാവിലെ 9.30









0 comments