ധോണി 60 വയസ്സുവരെ സിഎസ്കെയിൽ കളിക്കണം; ശിവകാർത്തികേയൻ

ചെന്നൈ : മഹേന്ദ്ര സിങ് ധോണി അറുപതു വയസ്സുവരെ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കണമെന്ന് തമിഴ് താരം ശിവകാർത്തികേയൻ. ചെന്നൈയിലെ ചേപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ഫാൻ ഇവന്റിൽ വച്ച് ആണ് തമിഴ് യുവനടൻ തന്റെ ആഗ്രഹം ധോണിയോട് പറഞ്ഞത്. ആവേശത്തോടെയാണ് ചെന്നൈ ആരാധകർ ഈ ആവശ്യത്തെ വരവേറ്റത്.
ശിവകാർത്തികേയന്റെ വാക്കുകൾ കേട്ട് ചിരിച്ചുകൊണ്ട് മറുപടി നൽകിയ ധോണി, "ഇതൊരു വലിയ ചലഞ്ച് ആണെന്നും എങ്കിലും ശ്രമിക്കാം" എന്ന് മറുപടി നൽകി. ഐപിഎൽ 2026 സീസണിന് മുന്നോടിയായി നടന്ന ചടങ്ങിൽ ടീമിന്റെ ഹാൾ ഓഫ് ഫെയിം ലിസ്റ്റിലെ ആദ്യ അംഗങ്ങളായി മുൻ താരങ്ങളായ മാത്യു ഹെയ്‌ഡനെയും സുരേഷ് റൈനയെയും ചെന്നൈ സൂപ്പർ കിങ്സ് പ്രഖ്യാപിച്ചു.
ആറാം ഐപിഎൽ കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ ഇത്തവണ കളത്തിലിറങ്ങുന്നത്. 10 തവണ ഐപിഎൽ ഫൈനലിൽ കളിക്കുകയും 12 തവണ പ്ലേഓഫ് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്.










0 comments