ad
Deshabhimani

print edition ദേവ്‌ദത്തിന്‌ 
ഇരട്ട സെഞ്ചുറി

Devdutt Padikkal
വെബ് ഡെസ്ക്

Published on Feb 17, 2026, 12:00 AM | 1 min read


ലഖ്‌ന‍ൗ

രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ സെമിയിൽ കർണാടക ക്യാപ്‌റ്റൻ ദേവ്‌ദത്ത്‌ പടിക്കലിന്‌ ഇരട്ട സെഞ്ചുറി. 330 പന്തിൽ 232 റണ്ണെടുത്തു. 29 ഫോറും മൂന്ന്‌ സിക്‌സറും ഉൾപ്പെട്ടു. ഉത്തരാഖണ്ഡിനെതിരെ കർണാടക ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 689 റണ്ണടിച്ചുകൂട്ടി.


സെഞ്ചുറി നേടിയ സ്‌മരൺ രവിചന്ദ്രനും(121) വിദ്യാധർ പാട്ടീലുമാണ്‌(35) ക്രീസിൽ. കെഎൽ രാഹുൽ (141), കരുൺ നായർ, കൃതിക്‌ കൃഷ്‌ണ(ഇരുവരും 60) എന്നിവരും കൂറ്റൻ സ്‌കോറിൽ പങ്കാളികളായി. രണ്ടാം സെമിയിൽ ബംഗാളിനെതിരെ ജമ്മുകശ്‌മീർ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 198 റണ്ണെടുത്തു. മുഹമ്മദ്‌ ഷമി മൂന്നും മുകേഷ്‌കുമാർ രണ്ടും വിക്കറ്റെടുത്തു. ബംഗാൾ ഒന്നാം ഇന്നിങ്സിൽ 328 റണ്ണാണെടുത്തത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home