ad
Deshabhimani

print edition ദീപ്‌തി മിന്നി, ഇന്ത്യക്ക്‌ ജയം; ദക്ഷിണാഫ്രിക്കയെ 14 റണ്ണിന് തോൽപ്പിച്ചു

Deepti Sharma

ദീപ്‌തി ശർമ | PHOTO CREDIT: BCCI

വെബ് ഡെസ്ക്

Published on Apr 27, 2026, 12:00 AM | 1 min read

ജോഹന്നാസ്‌ബർഗ്‌: ദീപ്‌തി ശർമയുടെ ഓൾറ‍ൗണ്ട്‌ മികവിൽ ഇന്ത്യൻ വനിതകൾക്ക്‌ തകർപ്പൻ ജയം. ദക്ഷിണാഫ്രിക്കയുമായുള്ള നാലാം ട്വന്റി20യിൽ 14 റണ്ണിന്‌ ജയിച്ചു. 26 പന്തിൽ പുറത്താകാതെ 36 റണ്ണും, അഞ്ച്‌ വിക്കറ്റും നേടിയാണ്‌ ദീപ്‌തി കളംവാണത്‌. ആദ്യ മൂന്ന്‌ കളിയും ജയിച്ച്‌ ആതിഥേയരായ ദക്ഷിണാഫ്രിക്ക അഞ്ച്‌ മത്സര പരമ്പര സ്വന്തമാക്കിയിരുന്നു. സ്‌കോർ: ഇന്ത്യ 185/5, ദ. ആഫ്രിക്ക 171/9.


ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ജെമീമ റോഡ്രിഗസ്‌ 29 പന്തിൽ 43 റൺ നേടി. ആറാം വിക്കറ്റിൽ റിച്ച ഘോഷുമായി (18 പന്തിൽ 34*) 38 പന്തിൽ 65 റൺ കൂട്ടുകെട്ടുണ്ടാക്കി ദീപ്‌തി മികച്ച സ്‌കോർ സമ്മാനിച്ചു. മറുപടിയിൽ സുനെ ലുസാണ്‌ (40) ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്‌കോറർ. നാല്‌ ഓവറിൽ 19 റൺ വഴങ്ങിയാണ്‌ ദീപ്‌തിയുടെ അഞ്ച്‌ വിക്കറ്റ്‌ നേട്ടം. ട്വന്റി20 കുപ്പായത്തിലെ ആദ്യത്തെ അഞ്ച്‌ വിക്കറ്റ്‌ പ്രകടനമാണ്‌. ഇന്നാണ്‌ അഞ്ചാം ട്വന്റി20.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home