ad
Deshabhimani

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇടക്കാല ചെയർമാനായി ഡേവിഡ് ബൂൺ

DAVID BOON

മുൻ ഓസ്‌ട്രേലിയൻ താരം ഡേവിഡ് ബൂൺ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇടക്കാല ചെയർമാനാകും

വെബ് ഡെസ്ക്

Published on Sep 28, 2026, 12:25 PM | 1 min read

മെൽബൺ: മുൻ ഓസ്‌ട്രേലിയൻ താരം ഡേവിഡ് ബൂൺ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇടക്കാല ചെയർമാനായി സ്ഥാനമേൽക്കും. മൈക്ക് ബെയർഡിന്റെ രാജിക്ക് പിന്നാലെയാണ് ബൂണിന്റെ നിയമനം. ഒക്ടോബർ 28 മുതലാണ് ചുമതലയേൽക്കുക.


ക്രിക്കറ്റ് ഓസ്‌ട്രേലിയ ബോർഡിൽ ആറ് വർഷം പ്രവർത്തിച്ച ബെയർഡ്, 2023 ഫെബ്രുവരി മുതൽ ചെയർമാനായിരുന്നു. വാർഷിക പൊതുയോഗത്തിൽ വീണ്ടും നിയമനം തേടില്ലെന്ന് അദ്ദേഹം ബോർഡിനെ അറിയിച്ചു.


2025 ഫെബ്രുവരിയിലാണ് ബൂൺ ക്രിക്കറ്റ് ഓസ്‌ട്രേലിയ ബോർഡിൽ ചേർന്നത്. ഇതിന് മുമ്പ് ക്രിക്കറ്റ് ടാസ്മാനിയ ബോർഡിൽ ഒമ്പത് വർഷം ഡയറക്ടറായും മൂന്ന് വർഷം ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. മുൻ ഓസ്‌ട്രേലിയൻ താരമായ ബൂൺ ഐസിസി മാച്ച് റഫറിയായും ക്രിക്കറ്റ് ടസ്മാനിയയുടെ ജനറൽ മാനേജർ ഓഫ് ക്രിക്കറ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ചുമതലയേൽക്കുന്നത് വലിയ ബഹുമതിയാണെന്നും ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ ദീർഘകാല വളർച്ച ഉറപ്പാക്കുന്ന തീരുമാനങ്ങൾ എടുക്കുന്നതിൽ ബോർഡിനെ നയിക്കുമെന്നും ബൂൺ പറഞ്ഞു.


അതേസമയം, സ്ഥിരം ചെയർമാനെ നിയമിക്കുന്നതിനുള്ള നടപടികൾ വാർഷിക പൊതുയോഗത്തിന് ശേഷമുള്ള മാസങ്ങളിൽ ആരംഭിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.


തന്റെ കാലയളവിൽ പിന്തുണ നൽകിയ ആരാധകർ, സന്നദ്ധപ്രവർത്തകർ, താരങ്ങൾ, അമ്പയർമാർ എന്നിവർക്കും ബെയർഡ് നന്ദി പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടെ ക്രിക്കറ്റിലെ പങ്കാളിത്തം 40 ശതമാനം വർധിച്ചതായും ഈ വർഷം വരുമാനം, ലാഭം, കാണികളുടെ സാന്നിധ്യം, കാഴ്ചക്കാരുടെ എണ്ണം എന്നിവയിൽ റെക്കോർഡ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home