ഇതാണ് സഞ്ജു ഡെസ്റ്റിനി... ധോണിക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് സിഎസ്കെ

ചെന്നൈ: 2026ലെ ഐപിഎൽ സീസണിൽ ആകാഷയോടെ എല്ലാവരും കാത്തിരിക്കുന്നത് തല - ചേട്ടൻ കോംബോയിക്ക് വേണ്ടിയാണ്. സീസണിന് മുന്നോടിയായി സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ (RR) നിന്ന് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് (CSK) മാറി. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജയും സാം കറനും ചെന്നൈയിൽ നിന്ന് രാജസ്ഥാൻ റോയൽസിലേക്ക് പോയി. 2026ലെ ടി20 ലോകകപ്പിൽ 5 മത്സരങ്ങളിൽ നിന്ന് 321 റൺസ് നേടി ടൂർണമെന്റിലെ താരമായ (Player of the Tournament) ശേഷമാണ് സഞ്ജു സിഎസ്‌കെയിൽ എത്തുന്നത്.
വ്യാഴാഴ്ച ചെന്നൈയിലെ പരിശീലന ക്യാമ്പിൽ എത്തിയ സഞ്ജു ധോണിയുമായി സംസാരിക്കുന്ന വീഡിയോ സിഎസ്കെ പങ്കുവച്ചിരുന്നു. നിമിഷങ്ങൾക്കകം വീഡിയെ സോഷ്യൽ മീഡിയയിൽ വൈറലായി. "ഐപിഎല്ലിൽ മുൻപും എം എസ് ധോണിയെ കണ്ടിട്ടുണ്ടെങ്കിലും എപ്പോഴും വലിയൊരു ജനക്കൂട്ടത്തിന് നടുവിലായിരുന്നു അദ്ദേഹം. ഒരിക്കലെങ്കിലും അദ്ദേഹത്തെ തനിച്ച് അടുത്തു കാണണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. ഇപ്പോൾ രണ്ട് മാസത്തോളം അദ്ദേഹത്തോടൊപ്പം പരിശീലനം നേടാനും കളിക്കാനും ഭക്ഷണം കഴിക്കാനും സമയം ചെലവഴിക്കാനും സാധിക്കുമെന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്."- സഞ്ജു ഒരിക്കൽ പറഞ്ഞു.
എം എസ് ധോണിയോടൊപ്പം രണ്ട് മാസം ഒരേ ടീമിൽ ചെലവഴിക്കാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് സഞ്ജു. ധോണിയുടെ മത്സരത്തിലെ രീതികളും സമീപനവും നേരിട്ട് കണ്ട് പഠിക്കാനുള്ള അവസരമായാണ് ഇതിനെ സഞ്ജു കാണുന്നത്. ഐപിഎല്ലിൽ സിഎസ്‌കെയുടെ ആദ്യ മത്സരം മാർച്ച് 30ന് ഗുവാഹത്തിയിൽ വെച്ച് സഞ്ജുവിന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെയാണ്.










0 comments