Deshabhimani

print edition സ‍ൗഹൃദമില്ലാതെ ക്രിക്കറ്റ്‌ മാത്രം

പുരുഷ ഹോക്കി സെമി തോൽവിക്ക്‌ ശേഷം പാക്കിസ്ഥാൻ താരം 
അമാദ്‌ ബട്ടിനെ ഇന്ത്യൻ താരങ്ങൾ ആശ്വസിപ്പിക്കുന്നു

പുരുഷ ഹോക്കി സെമി തോൽവിക്ക്‌ ശേഷം പാക്കിസ്ഥാൻ താരം 
അമാദ്‌ ബട്ടിനെ ഇന്ത്യൻ താരങ്ങൾ ആശ്വസിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Oct 04, 2026, 01:30 AM | 1 min read

നഗോയ: ഏഷ്യൻ ഗെയിംസ്‌ ക്രിക്കറ്റിലും പരസ്‌പരം ഹസ്‌തദാനം ചെയ്യാതെ ഇന്ത്യ–പാകിസ്ഥാൻ കളിക്കാർ. ഫൈനലിൽ ടോസിന്റെ സമയത്ത്‌ ഇന്ത്യൻ ക്യാപ്‌റ്റൻ ശ്രേയസ്‌ അയ്യരും പാകിസ്ഥാൻ ക്യാപ്‌റ്റൻ സാഹിബ്‌സദാ ഫർഹാനും മുഖം കൊടുത്തില്ല. മത്സരശേഷവും കളിക്കാർ ഹസ്‌തദാനത്തിന്‌ തയ്യാറായില്ല. എന്നാൽ മറ്റ്‌ എല്ലാ ഇനങ്ങളിലും മത്സരത്തിന്‌ മുമ്പും ശേഷവും കളിക്കാർ സ‍ൗഹാർദത്തോടെയാണ്‌ ഇടപെട്ടത്‌.


പുരുഷ വോളിബോൾ ക്വാർട്ടറിൽ ഇന്ത്യ പാകിസ്ഥാനോട്‌ പരാജയപ്പെട്ടിരുന്നു. മത്സരശേഷം കളിക്കാർ കൈകൊടുത്താണ്‌ പിരിഞ്ഞത്‌. ഇന്ത്യൻ കളിക്കാരെ ആശ്വസിപ്പിച്ച പാകിസ്ഥാൻ വോളിബോൾ താരം അബൂബക്കർ സിദ്ദിഖ്‌ പറഞ്ഞത്‌ സഹോദരങ്ങളെപ്പോലെയാണെന്നാണ്‌.


ഇരു ടീമുകളും ഏറ്റുമുട്ടിയ പുരുഷ ഹോക്കി സെമിഫൈനൽ വീറും വാശിയും നിറഞ്ഞതായിരുന്നു. അവസാന നിമിഷം നേടിയ ഗോളിൽ ഇന്ത്യ 4–3നാണ്‌ ജയിച്ചത്‌. എന്നാൽ മത്സരശേഷം കളിക്കാർ പരസ്‌പരം കൈകൊടുത്തും ആലിംഗനം ചെയ്‌തുമാണ്‌ കളം വിട്ടത്‌. ടേബിൾ ടെന്നീസിലും സ്‌ക്വാഷിലും ഇന്ത്യ–പാകിസ്ഥാൻ മുഖാമുഖം ഉണ്ടായിരുന്നു. എന്നാൽ അവിടെയെല്ലാം കണ്ടത്‌ സ‍ൗഹൃദത്തിന്റെ അന്തരീക്ഷമാണ്‌. കളത്തിൽ ക്രിക്കറ്റിൽ മാത്രമാണ്‌ അകൽച്ച തുടരുന്നത്‌.


കഴിഞ്ഞവർഷം ഏഷ്യാകപ്പ്‌ ക്രിക്കറ്റ്‌ ഫൈനലിൽ കളിക്കാർ ഹസ്‌തദാനം നടത്തിയില്ലെന്ന്‌ മാത്രമല്ല, സമ്മാനദാനവും ബഹിഷ്‌കരിച്ചു. ഏഷ്യൻ ക്രിക്കറ്റ്‌ ക‍ൗൺസിൽ പ്രസിഡന്റായ മൊഹ്‌സിൻ നഖ്‌വിയിൽനിന്ന്‌ ട്രോഫി സ്വീകരിക്കാനും ഇന്ത്യൻ ടീം തയ്യാറായിരുന്നില്ല. നഖ്‌വി പാകിസ്ഥാൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡ്‌ ചെയർമാനും മന്ത്രിയുമാണ്‌. വിവിധ ടൂർണമെന്റുകളിൽ വനിതാ ടീമും ജൂനിയർ ടീമുകളും മത്സരശേഷം ഹസ്‌തദാനത്തിന്‌ തയ്യാറായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home