തിരുവനന്തപുരത്ത് ക്രിക്കറ്റ് ആവേശം; ഇന്ത്യ-വെസ്റ്റിൻഡീസ് ആദ്യ ഏകദിനം ഗ്രീൻഫീൽഡിൽ

ഇന്ത്യൻ ക്രിക്കറ്റ് ടീം
തിരുവനന്തപുരം : കായികപ്രേമികൾ കാത്തിരുന്ന ആവേശം തലസ്ഥാന നഗരിയിലേക്ക് വീണ്ടുമെത്തുന്നു. ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും.
സെപ്റ്റംബർ 27നാണ് ആദ്യ ഏകദിനം. മത്സരം ഞായറാഴ്ച ആയതിനാൽ കാണികളുടെ വലിയ പ്രവാഹം തിരുവനന്തപുരത്ത് ഉണ്ടാകുമെന്ന് ഉറപ്പാണ്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. രണ്ടാം ഏകദിനം സെപ്റ്റംബർ 30ന് ഗുവാഹത്തിയിലും മൂന്നാം ഏകദിനം ഒക്ടോബർ മൂന്നിന് ഛത്തീസ്ഗഢിലും നടക്കും. ഒക്ടോബർ ആറ് മുതൽ 17 വരെയാണ് ട്വന്റി20 പരമ്പര നിശ്ചയിച്ചിരിക്കുന്നത്.
2026-27 സീസണിൽ വെസ്റ്റ് ഇൻഡീസിന് പുറമെ ശ്രീലങ്ക, സിംബാബ്‌വെ, ഓസ്‌ട്രേലിയ ടീമുകളും ഇന്ത്യയിൽ പര്യടനം നടത്തുന്നുണ്ട്. ആകെ 22 മത്സരങ്ങൾ ഇന്ത്യയിലെ 17 നഗരങ്ങളിലായാണ് നടക്കുക.










0 comments