print edition ഹൈദരാബാദ് പ്ലേ ഓഫിൽ

ചെന്നെെയുടെ മൂന്ന് വിക്കറ്റെടുത്ത ഹെെദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്
ചെന്നൈ: ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസിന്റെ ബൗളിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ് ഐപിഎൽ ക്രിക്കറ്റിന്റെ പ്ലേ ഓഫിൽ കടന്നു. തോൽവിയോടെ ചെന്നൈയുടെ സാധ്യതകൾ മങ്ങി. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു കഴിഞ്ഞ ദിവസം പ്ലേ ഓഫിൽ കടന്നിരുന്നു. ഗുജറാത്ത് ടൈറ്റൻസും മുന്നേറി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റണ്ണാണ് നേടിയത്. കമ്മിൻസ് നാലോവറിൽ 28 റൺ മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ഹൈദരാബാദ് 19 ഓവറിൽ ജയിച്ചു. ഇഷാൻ കിഷൻ (47 പന്തിൽ 70), ഹെൻറിച്ച് ക്ലാസെൻ (26 പന്തിൽ 47) എന്നിവർ തിളങ്ങി.
ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈക്കായി ഡെവാൾഡ് ബ്രെവിസും (27 പന്തിൽ 44) കാർത്തിക് ശർമയും (19 പന്തിൽ 32) മാത്രമാണ് പൊരുതിയത്. മലയാളി താരം സഞ്‌ജു സാംസൺ (13 പന്തിൽ 27) മികച്ച തുടക്കം കുറിച്ചെങ്കിലും കമ്മിൻസിന്റെ പന്തിൽ മടങ്ങി.
ക്യാപ്‌റ്റൻ ക്യാപ്‌റ്റൻ ഋതുരാജ് ഗെയ്‌ക്ക്‌വാദ് (21 പന്തിൽ 15) നിരാശപ്പെടുത്തി. ഓപ്പണറായെത്തി പന്ത്രണ്ടാം ഓവറിൽ മടങ്ങുന്പോൾ ഒറ്റ ബൗണ്ടറി പോലും ആ ഇന്നിങ്‌സിലുണ്ടായില്ല. ശിവം ദുബെയ്‌ക്കും (23 പന്തിൽ 26) വേഗത്തിൽ റണ്ണടിക്കാനായില്ല.
21ന് ഗുജറാത്തുമായാണ് ചെന്നൈയുടെ അവസാന കളി.










0 comments