റെക്കോർഡ് തുകയ്ക്ക് വിളിച്ചെടുത്തു; അടുത്ത മത്സരത്തിൽ തന്നെ ഡക്കായി കാമറൂൺ ഗ്രീൻ

അഡ്ലെയ്ഡ്: ഐപിഎൽ മിനി താരലേലത്തിൽ റെക്കോർഡ് തുകയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വിളിച്ചെടുത്തതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ ഡക്കായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം കാമറൂൺ ഗ്രീൻ. രണ്ടുകോടി അടിസ്ഥാന വിലയുണ്ടായിരുന്ന കാമറൂൺ ഗ്രീനിനെ 25.20 കോടി രൂപയ്ക്കാണ് കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.
ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ നേരിട്ട രണ്ടാം പന്തിൽ തന്നെ പൂജ്യത്തിന് പുറത്താവുകായിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ ഗ്രീനിനെ, ജോഫ്ര ആർച്ചറാണ് പുറത്താക്കിയത്.മുൻപ് കൊൽക്കത്ത 24.75 കോടിക്ക് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെ ടീമിലെത്തിച്ച റെക്കോഡാണ് തകർന്നത്.
41.59 ശരാശരിയിൽ 707 റൺസാണ് സമ്പാദ്യം. ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറികളും താരം സ്വന്തമാക്കിയിട്ടുണ്ട്. 16 വിക്കറ്റുകളും വീഴ്ത്തി.2023 ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായും 2024-ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായും കളത്തിലിറങ്ങിയ ഗ്രീൻ ഐപിഎല്ലിൽ 29 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.










0 comments