ad
Deshabhimani

2026 ഏഷ്യൻ ഗെയിംസ്; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

HARMANPREET KAUR

Photo Credit:BCCI

വെബ് ഡെസ്ക്

Published on Jun 30, 2026, 10:16 AM | 1 min read

മുംബൈ: ജപ്പാനിലെ ഐച്ചി-നഗോയയിൽ സെപ്റ്റംബർ 2026-ൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.


അടുത്തിടെ നടന്ന ട്വന്റി 20 ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തിന് ശേഷവും മുതിർന്ന താരമായ ഹർമൻപ്രീത് കൗർ ക്യാപ്റ്റൻ സ്ഥാനം നിലനിർത്തി. സ്മൃതി മന്ഥാനയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.


നേരത്തെ ഹാങ്‌ചൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ടീമാണ് ഇന്ത്യ, നിലവിലെ ചാമ്പ്യന്മാരെന്ന നിലയിലാണ് ഇന്ത്യൻ ടീം ഇത്തവണയും മത്സരത്തിനിറങ്ങുന്നത്.


ഇന്ത്യൻ ടീം അംഗങ്ങൾ


ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷെഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ജി കമലിനി (വിക്കറ്റ് കീപ്പർ), ഭാരതി ഫുൽമാലി, ശ്രീ ചരണി, രേണുക താക്കൂർ, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീൽ*, രാധ യാദവ്, നന്ദിനി ശർമ്മ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home