അടിയോടടി! അഭിഷേകിന്റെ ബാറ്റ് പരിശോധിച്ച് കീവീസ് താരങ്ങൾ

ഗുവാഹത്തി: ബോളർമാരെ നടുക്കിയ ബാറ്റിങ് പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ താരം അഭിഷേക് ശർമയുടെ ബാറ്റ് പരിശോധിച്ച് ന്യൂസിലൻഡ് താരങ്ങൾ. മൂന്നാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിലെ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ അഭിഷേകിനെ അഭിനന്ദിക്കാനെത്തിയ കിവീസ് താരങ്ങളാണ് അഭിഷേകിന്റെ ബാറ്റ് പരിശോധിച്ചത്. സംഭവത്തിന്റെ വീഡിയോയും ഫോട്ടോകളും ഇതിനോടകം സോഷ്യൽ മീഡിയിൽ വൈറലായി.
ഞായറാഴ്ച ഗുവാഹത്തിയിൽ നടന്ന മൂന്നാം ട്വന്റി20യിൽ ജയിക്കാൻ വേണ്ട 154 റൺ 10 ഓവറിൽ അടിച്ചെടുത്താണ് ഇന്ത്യ ലോകകപ്പ് ഒരുക്കം ഗംഭീരമാക്കിയത്. 20 പന്തിൽ 68 റണ്ണുമായി പുറത്താകാതെനിന്ന ഓപ്പണർ അഭിഷേക് ശർമയാണ് വെടിക്കെട്ടിന് തീ കൊളുത്തിയത്. ക്യാപ്‌റ്റൻ സൂര്യകുമാർ യാദവും (26 പന്തിൽ 57*) ഇഷാൻ കിഷനും(13 പന്തിൽ 28) വിജയം എളുപ്പമാക്കി.
14 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ അഭിഷേക് ഏഴ് ഫോറും അഞ്ച് സിക്‌സറുമടിച്ചു. യുവ്‌രാജ് സിങ്ങിനുശേഷം (12 പന്തിൽ 50) ഇന്ത്യക്കാരന്റെ വേഗമേറിയ അർധസെഞ്ചുറിയാണ് അഭിഷേക് അടിച്ചെടുത്തത്.










0 comments