ad
Deshabhimani

ഡാർവിൻ ടെസ്റ്റ്: ഓസ്‌ട്രേലിയക്കെതിരെ ബംഗ്ലാദേശിന് ചരിത്ര വിജയം

Bangla

Photo:Getty Images

വെബ് ഡെസ്ക്

Published on Aug 16, 2026, 10:48 AM | 1 min read

ഡാർവിൻ : ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിന് ചരിത്ര വിജയം. ഓസ്‌ട്രേലിയൻ മണ്ണിൽ ടീം നേടുന്ന ആദ്യ ടെസ്റ്റ് വിജയമാണിത്. 57 റൺസ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 14.2 ഓവറിൽ ബംഗ്ലാദേശ് മറികടന്നു. ഒൻപത് വിക്കറ്റിനാണ് വിജയം.


ടാൻസിദ് ഹസന്റെ (0) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ഷാദ്മാൻ ഇസ്ലാമും (25) മോമിനുൽ ഹഖും (30) ചേർന്ന് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഓസ്ട്രേലിയക്കായി ജോഷ് ഹേസൽവുഡ് ഒരു വിക്കറ്റ് വീഴ്ത്തി.


രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 284 റൺസിന് പുറത്തായിരുന്നു. 4 ഫോറുകളും ഒരു സിക്സുമടക്കം 201 പന്തിൽ 104 റൺസ് നേടിയ കാമറൂൺ ഗ്രീനാണ് ഓസ്ട്രേലിയക്കായി ചെറുത്തുനിന്നത്.


33.1 ഓവറിൽ 66 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ മെഹിദി ഹസൻ മിറാജ് (5/66) ആണ് ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ തകർത്തത്. നഥാൻ ലിയോൺ (15), അലക്സ് ക്യാരി (30), ബ്യൂ വെബ്സ്റ്റർ (5), സ്റ്റീവ് സ്മിത്ത് (44), പാറ്റ് കമ്മിൻസ് (8) എന്നിവരുടെ വിക്കറ്റുകളാണ് മിറാജ് സ്വന്തമാക്കിയത്. ഹസൻ മഹ്മൂദ് 56 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ടാസ്കിൻ അഹമ്മദ്, തായ്ജുൽ ഇസ്ലാം എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home