ഐപിഎൽ; ചെന്നൈ ബൗളർമാരെ നിലംപരിശാക്കി ബാംഗ്ലൂർ; തകർപ്പൻ ബാറ്റിങ്ങിലൂടെ കൂറ്റൻ സ്കോർ

ടിം ഡേവിഡ് (വലത്) രജത് പാട്ടിദാർ (ഇടത്)
ബംഗളൂരു : ചെന്നൈ സൂപ്പർ കിങ്സിനെതിരെ റോയൽ ചലഞ്ചേഴ്സിന് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 250 റൺസാണ് റോയൽ ചലഞ്ചേഴ്സ് നേടിയത്. ടോസ് നേടി ബാറ്റിങിനിറങ്ങിയ ബംഗളൂരു അവസാന ഓവറുകളിൽ ടിം ഡേവിഡ് തകർത്താടി. 25 പന്തിൽ 8 സിക്‌സറും 3 ഫോറുകളും നേടി 70 റൺസെടുത്ത താരം പുറത്താകാതെ നിന്നു. ക്യാപ്റ്റൻ രജത് പാട്ടിദാർ 19 പന്തിൽ 6 സിക്സറുകളടക്കം 48 റൺസുമായി മികച്ച പിന്തുണ നൽകി.
ബാറ്റിങ് നിരയിൽ ഓപ്പണർ ഫിൽ സാൾട്ട് 30 പന്തിൽ 46 റൺസ് നേടിയപ്പോൾ, ദേവ്ദത്ത് പടിക്കൽ 29 പന്തിൽ 50 റൺസെടുത്ത് അർദ്ധ സെഞ്ച്വറി നേടി. വിരാട് കോഹ്‌ലി 18 പന്തിൽ 28 റൺസെടുത്ത് പുറത്തായി. ചെന്നൈ ബൗളർമാർക്ക് ആർക്കും തന്നെ ബാംഗ്ലൂർ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാനായില്ല. അൻഷുൽ കംബോജ്, ഷിവം ദുബെ, ജാമി ഓവർട്ടൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും റൺസ് വിട്ടുനൽകി. ഖലീൽ അഹമ്മദ് 4 ഓവറിൽ 37 റൺസും നൂർ അഹമ്മദ് 49 റൺസും വഴങ്ങി. ഇതോടെ ചെന്നൈയ്ക്ക് ജയിക്കാൻ 20 ഓവറിൽ 251 റൺസ് എന്ന ലക്ഷ്യമാണ് ബാംഗ്ലൂർ ഉയർത്തിയിരിക്കുന്നത്.










0 comments