സിഡ്‌നിയില്‍ തുടക്കം പാളി ഇന്ത്യ; ആദ്യ സെഷനില്‍ മൂന്നു വിക്കറ്റ് നഷ്‌ടം

photo credit: X
സിഡ്‌നി > ബോർഡർ ഗാവസ്‌കർ പരമ്പരയിലെ ഒന്നാം ദിനം ആദ്യ സെഷനിൽ തന്നെ ഇന്ത്യയ്ക്ക് പാളി. ആദ്യ സെഷൻ അവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കെ എല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കളി ആഭിച്ച് അഞ്ചാം ഓവറിൽ രാഹുലും സ്‌കോര്‍ 17-ല്‍ നില്‍ക്കേ ജയ്‌സ്വാളും മടങ്ങുകയായിരുന്നു. .
ഇന്ത്യൻ ടീം: രോഹിത് ശർമ/ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ, നിതീഷ് കുമാർ റെഡ്ഡി, പ്രസിദ്ധ് കൃഷ്‌ണ/ഹർഷിത് റാണ, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയൻ ടീം: ഉസ്‌മാൻ ഖവാജ, സാം കോൺസ്‌റ്റാസ്, മാർണസ് ലബുഷെയ്‌ൻ, സ്‌റ്റീവൻ സ്‌മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്‌സ്‌റ്റർ, അലെക്‌സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചെൽ സ്‌റ്റാർക്, സ്‌കോട് ബോളണ്ട്, നതാൻ ല്യോൺ.










0 comments