ad
Deshabhimani

ലാബുഷെയ്‌നെ കൈവിട്ടില്ല; ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു

labushane

മാർനസ് ലാബുഷെയ്‌ൻ| Photo: Getty Images

വെബ് ഡെസ്ക്

Published on Sep 07, 2026, 12:04 PM | 1 min read

സിഡ്നി : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോമിലുള്ള മൂന്നാം നമ്പർ താരം മാർനസ് ലാബുഷെയ്‌നെ ടീമിൽ നിലനിർത്തിയാണ് ഓസ്ട്രേലിയയുടെ പ്രഖ്യാപനം. 2023 ജൂലൈയിലെ ആഷസ് പരമ്പരയ്ക്ക് ശേഷം ടെസ്റ്റിൽ ഒരു സെഞ്ചുറി പോലും നേടാൻ ലാബുഷെയ്‌നായിട്ടില്ല.


കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും ലാബുഷെയ്‌ന് കാര്യമായ സംഭാവന നൽകാനായിരുന്നില്ല. ഇതോടെ താരത്തെ ടീമിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ താരം അന്തിമ ഇലവനിൽ ഉണ്ടാകുമെന്ന് ഉറപ്പില്ലെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജോർജ് ബെയ്‌ലി വ്യക്തമാക്കി.


ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ഇല്ലാതിരുന്ന കൂപ്പർ കോണോലി, മൈക്കൽ നെസർ, എന്നിവർ ടീമിലേക്ക് തിരിച്ചെത്തി. ജെയ്ക് വെതറാൾഡിന് ടീമിൽ ഇടം ലഭിച്ചില്ല. മാത്യു റെൻഷോയാണ് ടീമിൽ ഓപ്പണിങ് ബാറ്ററിനുള്ള മറ്റൊരു ഓപ്ഷൻ. 2018ലെ പന്തുചുരണ്ടൽ വിവാദത്തിന് ശേഷം ഓസ്‌ട്രേലിയയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. പാറ്റ് കമിൻസ് നയിക്കുന്ന ടീമിന്റെ പേസ് നിരയിൽ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, സ്കോട്ട് ബോളണ്ട്, മൈക്കൽ നെസർ എന്നിവരുണ്ട്. നഥാൻ ലിയോണിനൊപ്പം മാത്യു കുഹ് നെമാനാണ് സ്പിൻ വിഭാഗത്തിലുള്ളത്.


പരമ്പരയിലെ ആദ്യ ടെസ്റ്റ് ഒക്ടോബർ 9ന് ഡർബനിലും രണ്ടാം ടെസ്റ്റ് ഒക്ടോബർ 18ന് ഗക്ബെർഹയിലും മൂന്നാം ടെസ്റ്റ് ഒക്ടോബർ 27ന് കേപ്ടൗണിലും നടക്കും. അതിന് മുമ്പ് സെപ്റ്റംബറിൽ മൂന്ന് ഏകദിന മത്സരങ്ങളും ഓസ്‌ട്രേലിയ കളിക്കും.


ഓസ്‌ട്രേലിയൻ ടീം: പാറ്റ് കമിൻസ് (ക്യാപ്റ്റൻ), സ്കോട്ട് ബോളണ്ട്, അലക്സ് ക്യാരി, കൂപ്പർ കോണോലി, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുഹ് നെമാൻ , മാർനസ് ലാബുഷെയ്ൻ, നഥാൻ ലിയോൺ, മൈക്കൽ നെസർ, മാത്യു റെൻഷോ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ബ്യൂ വെബ്‌സ്റ്റർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home