ad
Deshabhimani

ഇന്ത്യ–ഓസീസ് ഒന്നാം വനിതാ ഏകദിനം

print edition ഓസീസ്‌ മൂൺ

beth mooney
വെബ് ഡെസ്ക്

Published on Feb 25, 2026, 01:40 AM | 1 min read

 ബ്രിസ്‌ബെയ്‌ൻ : ബെത്ത്‌ മൂണിയുടെ ബാറ്റിൽ ഓസീസ്‌ ഉദിച്ചു. ഇന്ത്യക്കെതിരായ ഒന്നാം വനിതാ ഏകദിന ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്ക്‌ ആറ്‌ വിക്കറ്റ്‌ ജയം. 79 പന്തിൽ അഞ്ച്‌ ഫോറും രണ്ട്‌ സിക്‌സറുമടക്കം 76 റണ്ണെടുത്ത വിക്കറ്റ്‌കീപ്പർ ബെത്ത്‌ മൂണി കളിയിലെ താരമായി. ഇന്ത്യ 214(48.3), ഓസീസ്‌ 217/4(38.2). രണ്ട്‌ അർധസെഞ്ചുറികളാണ്‌ ഇന്ത്യൻ സ്‌കോർ 200 കടത്തിയത്‌. പ്രതിസന്ധിയിലായ ബാറ്റിങ്നിരയെ സ്‌മൃതി മന്ദാനയും(68 പന്തിൽ 58) ഹർമൻപ്രീത്‌ ക‍ൗറും(84 പന്തിൽ 53) ചേർന്ന്‌ ഉയർത്തുകയായിരുന്നു. കാശ്‌വി ഗ‍ൗതവും(43) റിച്ചാഘോഷും (23) പിന്തുണച്ചു.


പ്രതിക റാവൽ(0), ഷഫാലി വർമ(4), ജെമീമ റോഡ്രിഗസ്‌(8) ദീപ്‌തി ശർമ(2) എന്നിവരെല്ലാം വേഗം മടങ്ങി. ഓസീസ്‌ നിരയിൽ ആഷ്‌ലി ഗാർഡ്‌നർ മൂന്ന്‌ വിക്കറ്റെടുത്തു. ചെറിയ സ്‌കോർ പിന്തുടർന്ന ഓസീസിനായി ഓപ്പണർമാരായ അലീസ ഹീലിയും(50) ഫീബി റിച്ച്‌ഫീൽഡും(32) മികച്ച തുടക്കമാണ്‌ നൽകിയത്‌. ജോർജിയ വോൾ ആദ്യ പന്തിൽ മടങ്ങി. ബെത്ത്‌ മൂണിക്ക്‌ പിന്നാലെ അന്നബെൽ സതർലൻഡും(48) ആഷ്‌ലി ഗാർഡ്‌നറും (5) വിജയമൊരുക്കി. ഇന്ത്യൻ ബ‍ൗളർമാരിൽ ശ്രീചരണിക്ക്‌ രണ്ട്‌ വിക്കറ്റുണ്ട്‌. മൂന്ന്‌ മത്സരപരമ്പരയിൽ രണ്ടാമത്തേത്‌ വെള്ളിയാഴ്‌ച നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home