ad
Deshabhimani

ഓസീസ്‌ സ്‌കോർ 600 കടന്നു; ഉസ്‌മാൻ ഖവാജയ്‌ക്ക്‌ ആദ്യ ഡബിൾ

Usman Khawaja and Steve Smith

Usman Khawaja and Steve Smith. PHOTO: Facebook

വെബ് ഡെസ്ക്

Published on Jan 30, 2025, 03:53 PM | 1 min read

ഗാലേ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലൈ ആദ്യ ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയുടെ സ്‌കോർ 600 കടന്നു. ഓസീസിനായി ഓപ്പണർ ബാറ്റർ ഉസ്‌മാൻ ഖവാജ (232) ഡബിൾ സെഞ്ച്വറി നേടി. ഖവാജയുടെ കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറിയാണിയിത്‌. ഓസ്‌ട്രേലിയക്കായി സ്‌റ്റീവ്‌ സ്‌മിത്ത്‌ (141), ജോഷ്‌ ഇംഗ്ലിസ്‌ (102), ട്രാവിസ്‌ ഹെഡ്‌ (57) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അലക്‌സ്‌ ക്യാരിയും ബ്യൂ വെസ്റ്ററുമാണ്‌ ഇപ്പോൾ ക്രീസിൽ.


330ന്‌ രണ്ട്‌ എന്ന നിലയിലായിരുന്നു ശ്രീലങ്കയ്‌ക്കെതിരെ ഓസ്‌ട്രേലിയ ആദ്യ ദിനം കളി അവസാനിപ്പിച്ചത്‌. സെഞ്ച്വറി തികച്ച സ്‌മിത്തും ഖവാജയും ആയിരുന്നു അപ്പോൾ ക്രീസിലുണ്ടായിരുന്നത്‌. മത്സരത്തിൽ 150 ഓവറുകൾ പിന്നിട്ടപ്പോൾ 632ന്‌ ആറ്‌ എന്ന നിലയിയാണ്‌ ഓസീസ്‌. ഇതുവരെ ശ്രീലങ്കയ്ക്കായി പ്രഭാത് ജയസൂര്യ, ജെഫ്രി വാൻഡർസെ എന്നിവർ മൂന്ന്‌ വീതം വിക്കറ്റുകൾ വീഴ്‌ത്തി.


ആദ്യ ദിനം ടെസ്‌റ്റ്‌ ക്രിക്കറ്റിൽ സ്‌റ്റീവ്‌ സ്‌മിത്ത്‌10,000 റൺസ്‌ പിന്നിട്ടിരുന്നു. 115 ടെസ്‌റ്റിൽ നിന്നാണ്‌ സ്‌മിത്തിന്റെ നേട്ടം. 35 സെഞ്ചുറിയും 41 അർധസെഞ്ചുറിയുമുണ്ട്‌. നാല്‌ ഇരട്ടസെഞ്ചുറിയും കുറിച്ചു. പതിനായിരം കടമ്പ കടക്കുന്ന പതിനഞ്ചാമത്തെ ബാറ്ററാണ്‌ സ്‌റ്റീവ്‌ സ്‌മിത്ത്‌. നാലാമത്തെ ഓസ്‌ട്രേലിയക്കാരനും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home