ad
Deshabhimani

ആഷസ് ടെസ്റ്റ് ക്രിക്കറ്റ് : ഓസീസ്‌ പരന്പരയ്‌ക്കരികെ

ashes.
വെബ് ഡെസ്ക്

Published on Dec 20, 2025, 11:26 PM | 1 min read

അഡ്‌ലെയ്‌ഡ്‌: ഓസ്‌ട്രേലിയ ആഷസ്‌ ക്രിക്കറ്റ്‌ പരന്പരയ്‌ക്കരികെ. മൂന്നാം ടെസ്‌റ്റിൽ ഓസീസ്‌ ഉയർത്തിയ 435 റൺ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട്‌ നാലാംദിനം ആറിന്‌ 207 റണ്ണെന്ന നിലയിലാണ്‌. അവസാനദിനം അത്ഭുതങ്ങൾ സംഭവിച്ചാലേ ഇംഗ്ലണ്ടിന്‌ അതിജീവിക്കാൻ കഴിയുകയുള്ളൂ. നാല്‌ വിക്കറ്റ്‌ കൈയിലിരിക്കെ 228 റൺ പിന്നിലാണ്‌. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ്‌ 349നാണ്‌ അവസാനിച്ചത്‌.


സ്‌കോർ: ഓസ്‌ട്രേലിയ 317, 349; ഇംഗ്ലണ്ട്‌ 286, 207/6. മൂന്ന്‌ വീതം വിക്കറ്റുമായി ഓസീസ്‌ ക്യാപ്‌റ്റൻ പാറ്റ്‌ കമ്മിൻസും സ്‌പിന്നർ നതാൻ ല്യോണുമാണ്‌ ഇംഗ്ലണ്ടിനെ തകർത്തത്‌. ഇംഗ്ലണ്ടിന്റെ പ്രധാന ബാറ്റർ ജോ റൂട്ട്‌ (39) ഒരിക്കൽക്കൂ‍ടി കമ്മിൻസിന്റെ ഇരയായി മടങ്ങി. 85 റണ്ണെടുത്ത ഓപ്പണർ സാക്‌ ക്രോളി മാത്രമേ പിടിച്ചുനിന്നുള്ളൂ. ട്രാവിസ്‌ ഹെഡിന്റെയും (170) അലെക്‌സ്‌ കാരിയുടെയും (72) മികച്ച പ്രകടനങ്ങളാണ്‌ ഓസീസിനെ ശക്തമായ നിലയിലെത്തിച്ചത്‌. അഞ്ച്‌ മത്സര പരന്പരയിൽ ഓസീസ്‌ 2–0ന്‌ മുന്നിലാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home