ad
Deshabhimani

രഹാനെ ക്യാപ്‌റ്റൻ സ്ഥാനമൊഴിഞ്ഞു

ajinkya rahane
avatar
Sports Desk

Published on Aug 22, 2025, 12:00 AM | 1 min read


മുംബൈ

പരിചയസമ്പന്നനായ മധ്യനിര ബാറ്റർ അജിൻക്യ രഹാനെ മുംബൈ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയും. ആഭ്യന്തര സീസൺ തുടങ്ങാനിരിക്കെയാണ്‌ മുപ്പത്തേഴുകാരന്റെ പ്രഖ്യാപനം. പുതിയ നായകൻ വരേണ്ട സമയമായെന്ന്‌ രഹാനെ പറഞ്ഞു. ഒക്‌ടോബർ 15നാണ്‌ രഞ്ജി ട്രോഫി ആരംഭിക്കുന്നത്‌. രഹാനെയ്‌ക്കുകീഴിൽ 2023–24 സീസണിൽ മുംബൈ രഞ്ജി ചാമ്പ്യൻമാരായിരുന്നു. നായകസ്ഥാനമൊഴിഞ്ഞാലും ടീമിൽ തുടരുമെന്ന്‌ വലംകൈയൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home