'അസാധാരണ പ്രതിഭ'; വൈഭവ് സൂര്യവംശിക്കെതിരെ പദ്ധതി തയ്യാറാക്കിയെന്ന് അഫ്ഗാൻ ക്യാപ്റ്റൻ

ന്യൂഡൽഹി: ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര ഇന്ന് തുടങ്ങാനിരിക്കെ 15 കാരനായ വൈഭവ് സൂര്യവംശിയെ നേരിടാൻ പ്രത്യേക പദ്ധതിയുമായി അഫ്ഗാനിസ്ഥാൻ.
സൂര്യവംശി മികച്ച പ്രതിഭയാണെന്നും താരത്തിന്റെ ശക്തിയും ദൗർബല്യങ്ങളും മനസിലാക്കാൻ വീഡിയോകൾ പരിശോധിച്ചിട്ടുണ്ടെന്നും അഫ്ഗാൻ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ പറഞ്ഞു.
“സൂര്യവംശി മികച്ച പ്രതിഭയാണ്. ഐപിഎല്ലിൽ ഉൾപ്പെടെ വിവിധ തലങ്ങളിൽ അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. താരത്തിനെതിരെ കളിച്ചവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വീഡിയോകളും ഞങ്ങൾ കണ്ടു. ഞങ്ങളുടെ പദ്ധതികൾ കൃത്യമായി നടപ്പാക്കാനാണ് ശ്രമിക്കുക,” സദ്രാൻ പറഞ്ഞു.
ഈസ്റ്റ് സോണിനൊപ്പം ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ ശേഷമാണ് സൂര്യവംശി ട്വന്റി 20 യിലേക്ക് തിരിച്ചെത്തുന്നത്. മൂന്ന് മത്സരങ്ങളിൽ അഞ്ച് ഇന്നിങ്സുകളിലായി 192 റൺസ് നേടിയ താരം സെൻട്രൽ സോണിനെതിരായ സെമിഫൈനലിൽ 92 റൺസും സ്വന്തമാക്കിയിരുന്നു.
അതേസമയം, ഈ വർഷം റഷിദ് ഖാനിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത സദ്രാൻ ടീമിനെ നയിക്കുന്നതിലെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി. സമ്മർദ സാഹചര്യങ്ങളിൽ ശരിയായ തീരുമാനങ്ങളെടുക്കാനും ടീമിനായി 100 ശതമാനം നൽകാനുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ടൂർണമെന്റിലെ ആദ്യ മത്സരം ഇന്ന് ഡൽഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ രാത്രി 7.30 ന് നടക്കും. സെപ്തംബർ 15,17 തീയതികളിലാണ് ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ.









0 comments