അബുദാബി ടി10 ക്രിക്കറ്റ്: തകർപ്പൻ ബൗളിങ്ങുമായി മലയാളി താരം ശ്രീശാന്ത്

അബുദാബി: അബുദാബി ടി10 ക്രിക്കറ്റ് ലീഗിൽ തകർപ്പൻ ബൗളിങ്ങുമായി മലയാളിയും മുന്‍ ഇന്ത്യന്‍ ടീം താരവുമായ ശ്രീശാന്ത്. ഒരു ഓവറിൽ രണ്ട് റൺസ് വിട്ടുകൊടുത്ത ശ്രീശാന്ത് രണ്ടുവിക്കറ്റെടുത്തു .ടൂർണമെന്റിൽ വിസ്ത റൈഡേഴ്‌സിന്റെ നായകനായ താരം, ആസ്പിൻ സ്റ്റാലിയൻസിനെതിരേയാണ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. ഹർഭജൻ സിങ്ങാണ് സ്റ്റാലിയൻസ് നായകൻ
സ്റ്റാലിയൻസിനായി സൊഹൈർ ഇഖ്ബാൽ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ അഷ്മീദ് നെഡ്, ബിനുറ ഫെർണാണ്ടോ എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു. മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത വിസ്ത റൈഡേഴ്‌സ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 84 റൺസെടുത്തു. 12 പന്തിൽ 29 റൺസെടുത്ത ഡ്വെയിൻ പ്രിട്ടോറിയസാണ് ടീമിന്റെ ടോപ്‌സ്‌കോറർ.
അതേസമയം,എറിഞ്ഞ ആദ്യ ഓവർ തന്നെ ശ്രീശാന്ത് രണ്ടുവിക്കറ്റെടുത്തു. ആദ്യ പന്തിൽ റഹ്‌മാനുള്ള ഗുർബാസിനെ ഗോൾഡൻ ഡക്കാക്കി മടക്കിയ താരം നാലാം പന്തിൽ അവ്ഷിക ഫെർണാണ്ടോയെയും പുറത്താക്കി. ആദ്യ ഓവറിൽ വെറും രണ്ട് റൺസ് മാത്രമാണ് താരം വിട്ടുകൊടുത്തത്. അങ്ങനെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്പിൻ സ്റ്റാലിയൻസിന് തുടക്കത്തിൽ തന്നെ പതറുകയായിരുന്നു
ശ്രീശാന്തിന് പുറമേ ആൻഡ്രൂ ടൈയും രണ്ട് വിക്കറ്റെടുത്ത് തിളങ്ങി. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ശ്രീശാന്താണ്. 9 പന്തിൽ 35 റൺസെടുത്ത് ബെൻ കട്ടിങ് പൊരുതിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല










0 comments