ad
Deshabhimani

റൂട്ടിന് മറുപടിയായി ഹെഡിന്റെ സെഞ്ചുറി; സിഡ്‌നിയിൽ പിടിമുറുക്കി ഓസ്‌ട്രേലിയ

head.jpg
വെബ് ഡെസ്ക്

Published on Jan 06, 2026, 09:05 AM | 1 min read

സിഡ്‌നി: ജോ റൂട്ടിന്റെ സെഞ്ചുറിയ്ക്ക് ട്രാവിസ് ഹെഡിലൂടെ മറുപടി നൽകി ഓസ്ട്രേലിയ. ആഷസ്‌ അഞ്ചാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇംഗ്ലണ്ട്‌ ഒന്നാം ഇന്നിങ്‌സിൽ 384 റണ്ണടിച്ചപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 332 എന്ന നിലയിലാണ് ഓസീസ്. 163 റൺസ് നേടിയ ട്രാവിസ് ഹെഡാണ് ടീമിനെ മുന്നോട്ട് നയിച്ചത്. രണ്ടാം ദിവസം 211/2 എന്ന നിലയിലായിരുന്ന ഓസ്ട്രേലിയയ്ക്ക് നൈറ്റ് വാച്ച്മാൻ മൈക്കൽ നീസറിന്റെയും ഹെഡിന്റെയും വിക്കറ്റാണ് ഇന്ന് നഷ്ടമായത്.


ജോ റൂട്ടിന്റെയും (160) അർധസെഞ്ചുറി നേടിയ ഹാരി ബ്രൂക്കിന്റെയും (84) കരുത്തിലാണ് ഇം​ഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 384 റൺസെടുത്തത്. 57 റണ്ണെടുക്കുന്നതിനിടെ മൂന്ന്‌ ബാറ്റർമാരെ നഷ്ടമായ സന്ദർശകരെ ഹാരി ബ്രൂക്കും ജോ റൂട്ടും ചേർന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. ഓസീസിനായി മിച്ചെൽ നെസെർ നാല് വിക്കറ്റ് വീഴ്ത്തി. മിച്ചെൽ സ്റ്റാർകും സ്‌കോട്ട്‌ ബോളണ്ടും രണ്ട് വീതം വിക്കറ്റും നേടി. അഞ്ച്‌ മത്സര പരമ്പര 3–1ന്‌ കംഗാരുപ്പട നേടിയതാണ്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home