'സൂപ്പർ മൈ ഡിയർ അച്ചായാ'; ചേട്ടനും കൊച്ചി ടീമിനും കയ്യടിച്ച് സഞ്ജു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെയും ക്യാപ്റ്റനും ചേട്ടനുമായ സാലി സാംസണെയും അഭിനന്ദിച്ച് സഞ്‌ജു സാംസൺ. ഇൻസ്റ്റഗ്രാമിലൂടെയാണ് സഞ്ജുവിന്റെ പ്രതികരണം. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനൊപ്പം കെസിഎൽ കിരീട വിജയാഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും താൻ സൂപ്പർ ഹാപ്പിയാണെന്നാണ് സഞ്ജു സാംസൺ കുറിച്ചു.
സൂപ്പർ സൂപ്പർ ഹാപ്പി മൈ ഡിയർ അച്ചായാ, ഞാൻ വളരെധികം സന്തോഷത്തിലാണ്, നിങ്ങൾ കടന്നു പോയ കടുപ്പമേറിയതും വെല്ലുവിളി നിറഞ്ഞതുമായ വർഷങ്ങൾക്കു ഇപ്പോൾ അർഹിച്ച ഫലം ലഭിച്ചിരിക്കുകയാണ്. കൊച്ചി ബ്ലൂ ഗൈഗേഴ്‌സിന്റെ എല്ലാ കടുവകൾക്കും അഭിനന്ദനങ്ങളെന്നും സഞ്ജു കുറിച്ചു. ചേട്ടൻ സാലി സാംസണിന്റെ തോളിൽ കൈയിട്ടു നിൽക്കുന്ന ചിത്രവും കപ്പുമായി നിൽക്കുന്ന ചിത്രമുൾപ്പെടെയാണ് സഞ്ജു കുറിപ്പ് പങ്കുവെച്ചത്.
ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ 75 റണ്ണിന് തരിപ്പണമാക്കിയാണ് കൊച്ചി ആദ്യ കിരീടം ചൂടിയത്.










0 comments