ad
Deshabhimani

ടെസ്റ്റ് റാങ്കിങ്ങിൽ മിച്ചെൽ സ്‌റ്റാർക്ക്‌ ഒന്നാമത്; ബുമ്രയുടെ മേധാവിത്വം അവസാനിച്ചു

mitchell starc.jpg
വെബ് ഡെസ്ക്

Published on Aug 26, 2026, 04:52 PM | 1 min read

ദുബൈ: ഐസിസി ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ ഓസീസ്‌ പേസർ മിച്ചെൽ സ്‌റ്റാർക്ക്‌ ഒന്നാം സ്ഥാനത്തെത്തി. ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ താരമായി മാറിയാണ് സ്‌റ്റാർക്ക്‌ ഒന്നാം സ്ഥാനത്തേക്കു കയറിയത്. ഇതോടെ ഇന്ത്യൻ പേസർ ജസ്‌പ്രീത്‌ ബുമ്രയുടെ ഒന്നാം സ്ഥാനത്തെ മേധാവിത്വം അവസാനിച്ചു. 2024 ഫെബ്രുവരി മുതൽ ബുമ്ര ഒന്നാം സ്ഥാനം നിലനിർത്തിവരികയായിരുന്നു.


ബം​ഗ്ലേദാശിനെതിരായ രണ്ടാം ടെസ്റ്റിൽ രണ്ട്‌ ഇന്നിങ്‌സിലുമായി 10 വിക്കറ്റെടുത്താണ് മിച്ചൽ സ്‌റ്റാർക്ക് വീഴ്ത്തിയത്. പേസറുടെ മികവിൽ ബംഗ്ലാദേശിനെ ഇന്നിങ്സിനും 51 റണ്ണിനുമാണ് ഓസീസ് തോൽപ്പിച്ചത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെയാണ് സ്റ്റാർക്ക് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയത്.


അതേസമയം ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്‌ ക്രിക്കറ്റ്‌ പരമ്പരയിൽനിന്ന്‌ പുറത്തായതാണ് ബുമ്രയ്ക്ക് തിരിച്ചടിയായത്. ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയ്ക്കിടെ പരിക്ക് പറ്റിയ ബുമ്രയെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ്‌ അക്കാദമിയിൽ പരിശീലനത്തിൽ ഫിറ്റ്‌നസ് വീണ്ടെടുക്കാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home