കുൽദീപ് മാജിക്; വെസ്റ്റിൻഡീസിനെതിരെ നാല് വിക്കറ്റ്

10 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 40 റൺസ് വഴങ്ങി നാല് വിക്കറ്റാണ് കുൽദീപ് വീഴ്ത്തിയത്.
തിരുവനന്തപുരം: വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ ബൗളിംഗിൽ തിളങ്ങി കുൽദീപ് യാദവ്. 10 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 40 റൺസ് വഴങ്ങി നാല് വിക്കറ്റാണ് കുൽദീപ് വീഴ്ത്തിയത്. പേസ് ബൗളർമാർ റൺസ് അധികം വിട്ട് നൽകി നിറം മങ്ങിയ പ്രകടനം കാഴ്ചവെച്ചപ്പോൾ കുൽദീപ് വേറിട്ടുനിന്നു
ഓപ്പണർ ജോൺ കാംപെൽ (62), സെഞ്ചുറി നേടിയ ജസ്റ്റിൻ ഗ്രീഫ്സ് (101), ക്യാപ്റ്റൻ ഷായ് ഹോപ്പ് (12), ജുവൽ ആൻഡ്രൂ (0) എന്നിവരാണ് കുൽദീപിന്റെ ഇരകൾ.
34 ഡോട്ട് ബോളുകളുമായി മികച്ച ബൗളിങ് കാഴ്ചവെച്ച കുൽദീപ് 4.00 എന്ന ഇക്കോണമി റേറ്റിലാണ് 10 ഓവർ പൂർത്തിയാക്കിയത്. വെസ്റ്റിൻഡീസിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 135 റൺസിലെത്തിയ ശേഷമാണ് കുൽദീപ് കാംപെലിനെ പുറത്താക്കി ഇന്ത്യക്ക് നിർണായക വിക്കറ്റ് നേടിക്കൊടുത്തത്
തുടർന്ന് ഗ്രീഫ്സിനെയും ഹോപ്പിനെയും പുറത്താക്കി വെസ്റ്റിൻഡീസിന്റെ മധ്യനിരയെ സമ്മർദത്തിലാക്കിയ കുൽദീപ് ജുവൽ ആൻഡ്രൂവിനെ പൂജ്യത്തിന് പുറത്താക്കി നാല് വിക്കറ്റ് നേട്ടം പൂർത്തിയാക്കി.
കുൽദീപിന്റെ സ്പെല്ലിനിടെ വെസ്റ്റിൻഡീസിന്റെ റൺവേഗം നിയന്ത്രിക്കപ്പെട്ടെങ്കിലും അവസാന ഓവറുകളിൽ സന്ദർശകർ തിരിച്ചടിച്ചു. 50 ഓവർ പൂർത്തിയാകുമ്പോൾ വെസ്റ്റിൻഡീസ് 7 വിക്കറ്റ് നഷ്ടത്തിൽ 295 റൺസ് നേടി.









0 comments