ad
Deshabhimani

അഭിഷേക്‌ നാളെ കളിക്കും; ആശങ്ക വേണ്ടെന്ന് പരിശീലകൻ

Abhishek.JPG
വെബ് ഡെസ്ക്

Published on Feb 21, 2026, 06:51 AM | 1 min read

അഹമ്മദാബാദ്‌: ട്വന്റി ക്രിക്കറ്റ്‌ ലോകകപ്പ്‌ സൂപ്പർ എട്ടിൽ നാളെ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യൻ ബാറ്റിങ്‌ നിരയിൽ മാറ്റമുണ്ടാകില്ല. ഗ്രൂപ്പ്‌ ഘട്ടത്തിലെ നാല്‌മത്സരങ്ങളിൽ സ്ഥിരതയുള്ളപ്രകടനമായിരുന്നില്ല ഇന്ത്യയുടേത്‌. മറുവശത്ത്‌ ഏത്‌ബ‍ൗളിങ്‌ നിരയെയുംതകർക്കാനുള്ള കരുത്തുമായാണ്‌ ദക്ഷിണാഫ്രിക്കയുടെ വരവ്‌. നാളെ അഹമ്മദാബാദിലാണ്‌ കളി. സെമി സാധ്യതയ്‌ക്ക്‌ നിർണായകമാണ്‌ ഇ‍ൗ മത്സരം.


ഓപ്പണർ അഭിഷേക്‌ ശർമയുടെ മോശം പ്രകടനത്തിൽ ആശങ്ക വേണ്ടെന്നാണ്‌ ബ‍ൗളിങ്‌ പരിശീലകൻ മോണി മോർക്കലിന്റെ പ്രതികരണം. അഭിഷേകിനെ കുറിച്ച്‌ ഒരു ആശങ്കയും ടീമിലാർക്കുമില്ല. ലോകോത്തര താരമാണ്‌. പ്രതീക്ഷിച്ചപോലെ റണ്ണടിക്കാനായില്ല എന്നത്‌ സത്യമാണ്‌. പക്ഷേ, ലോകകപ്പിന്റെ ഇ‍ൗ നിർണായക ഘട്ടത്തിൽ മികവ്‌ കണ്ടെത്തുമെന്ന്‌ ഉറപ്പാണ്‌– മോർകൽ വ്യക്തമാക്കി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home