ad
Deshabhimani

പാർടി കോൺഗ്രസിലൂടെ

22-ാം പാർടി കോൺഗ്രസ്; രാജ്യത്തെ മതനിരപേക്ഷ ബദൽ ശക്തിപ്പെടുത്തുക

22nd party congress

File Photo: PTI

avatar
Research Desk

Published on Apr 01, 2025, 03:56 PM | 1 min read

2018 ഏപ്രിൽ 18 മുതൽ 22 വരെ ഹൈദരാബാദിലാണ്‌ 22-ാം പാർടി കോൺഗ്രസ് ചേർന്നത്‌. ആർഎസ്‌എസ്‌ നിയന്ത്രണത്തിലിരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ താഴെയിറക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്‌ ഊന്നൽനൽകുന്ന രാഷ്‌ട്രീയ പ്രമേയം പാർടി കോൺഗ്രസ്‌ അംഗീകരിച്ചു. കോൺഗ്രസുമായി രാഷ്‌ട്രീയ സഖ്യമില്ലാതെ ഇതു നിർവഹിക്കണം. രാജ്യത്താകെ ഇടതുപക്ഷ ബദൽ ശക്തമാക്കാൻ ഇടതുപക്ഷത്തെ ശക്തമാക്കണമെന്നും രാഷ്‌ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി. ഭേദഗതി റിപ്പോർട്ടുകൂടി അടങ്ങിയ കരടുപ്രമേയം പ്രകാശ്‌ കാരാട്ടാണ്‌ അവതരിപ്പിച്ചത്‌.


രാജ്യത്തെ മതനിരപേക്ഷ ബദൽ ശക്തിപ്പെടുത്തി ബിജെപിയെയും അതിന്റെ സഖ്യശക്തികളെയും പരാജയപ്പെടുത്തുകയെന്ന രാഷ്‌ട്രീയ അടവുനയമാണ്‌ പാർടി കോൺഗ്രസ്‌ മുന്നോട്ടുവെച്ചത്‌. കേന്ദ്രസർക്കാർ കാട്ടുന്ന പിന്തിരിപ്പൻ നയങ്ങൾക്ക്‌ എതിരായും മറ്റു ജനകീയ വിഷയങ്ങൾ ഉൾപ്പെടുത്തിയും വിവിധ പ്രമേയങ്ങൾ അംഗീകരിച്ചു.


95 അംഗ കേന്ദ്ര കമ്മിറ്റിയെയും സീതാറാം യെച്ചൂരിയെ വീണ്ടും ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പിബിയിൽ 17 അംഗങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home