ad
Deshabhimani

print edition മുതലാളിത്ത പ്രതിസന്ധി എഐ പരിഹരിക്കില്ല; പ്രൊഫ. പ്രഭാത്‌ പട്‌നായിക്

Prabhat Patnaik
വെബ് ഡെസ്ക്

Published on Sep 11, 2026, 01:30 AM | 1 min read

തിരുവനന്തപുരം : മുതലാളിത്ത സമ്പദ്‌ഘടനയുടെ സ്‌തംഭനാവസ്ഥയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ കൊണ്ട്‌ മറികടക്കാനാകില്ലെന്ന്‌ പ്രൊഫ. പ്രഭാത്‌ പട്‌നായിക്. അത്‌ വിപരീതദിശയിലേക്ക്‌ നീങ്ങും. തൊഴിലില്ലായ്‌മ വർധിപ്പിക്കും. മുതലാളിത്തം കൂടുതൽ പ്രതിസന്ധിയിലേക്ക്‌ നീങ്ങുന്നതാണ്‌ ഇപ്പോഴത്തെ ലോക സാഹചര്യം. അതാണ്‌ അമേരിക്കയിൽ ട്രംപ്‌ നേരിടുന്നതെന്നും യെച്ചൂരി അനുസ്‌മരണത്തിൽ ‘ലോകമുതലാളിത്തം നേരിടുന്ന ഘടനാപരമായ പ്രതിസന്ധി’ വിഷയത്തിൽ പ്രഭാഷണം നടത്തവെ അദ്ദേഹം വ്യക്തമാക്കി.


അമിത ഉൽപ്പാദനമെന്ന പ്രതിസന്ധിയാണ്‌ സാർവദേശീയ മുതലാളിത്തത്തെ അതിന്റെ നീരാളിപ്പിടിത്തത്തിലേക്ക്‌ എത്തിക്കുന്നത്‌. സാർവദേശീയ മുതലാളിത്തത്തിന്റെ സഹജമായ പ്രതിസന്ധിയാണ്‌ അമേരിക്ക നേരിടുന്നത്‌. മറ്റൊരു രാജ്യത്തിന്റെ കഴുത്തിനുപിടിക്കലാണ്‌ രക്ഷപ്പെടാനുള്ള മാർഗമെന്നാണ്‌ കരുതുന്നത്‌. അതിനുദാഹരണമാണ്‌ ഇന്ത്യ– അമേരിക്ക ആണവ കരാർ. മുതലാളിത്തത്തിന്റെ പ്രതിസന്ധി ജനങ്ങൾ അറിയാതിരിക്കണമെങ്കിൽ ശ്രദ്ധതിരിക്കണം. അതിന്‌ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നു. മാധ്യമങ്ങളെ സ്വാധീനിക്കുന്നതും ഫണ്ട്‌ നൽകുന്നതും ഇതിന്റെ ഭാഗമാണ്‌. ഇന്നത്തെ മുതലാളിത്തത്തിന്റെ കൈയയച്ച സംഭാവനയിലാണ്‌ ഇന്ത്യയിൽ ബിജെപി ഏറ്റവും സമ്പന്നപാർടിയായി മാറിയതെന്നും പ്രഭാത്‌ പട്‌നായിക് പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home