ad
Deshabhimani

കോഴിക്കോട് വയോജന സൗഹൃദ നഗരം, കർമ പദ്ധതികൾ

age-friendly-city
avatar
വി എ എൻ നമ്പൂതിരി

Published on Jun 01, 2025, 02:18 PM | 2 min read

കഴിഞ്ഞ വർഷമാണ് കോഴിക്കോട് നഗരം വയോജന സൗഹൃദ നഗരമായി പ്രഖ്യാപിക്കപ്പെട്ടത്. ഇത് പൂർണമായും യാഥാർഥ്യമാക്കുവാനായി കോർപ്പറേഷൻ ആവിഷ്കരിച്ച കർമ പദ്ധതി ശ്രദ്ധേയമാണ്. പ്രധാനപ്പെട്ട ചിലത് മാത്രം താഴെ കൊടുക്കുന്നു:


* മുഴുവൻ മുതിർന്ന പൗരന്മാർക്കും ആരോഗ്യപരിചരണം, ഡോക്ടറുടെ സേവനം, മരുന്ന്.

* വീടുകളിലെത്തി ആരോഗ്യ പരിചരണം- വയോമിത്രം പദ്ധതി

*  ബീച്ച് ആശുപത്രിയിൽ ജെറിയാട്രിക് വാർഡ്.

*  വാതിൽപടി സേവനത്തിലൂടെ സൗജന്യ മരുന്ന്

*  വീടുകളിൽ രക്ത പരിശോധന

*  കൗൺസിലിംഗ്, ടെലിമെഡിസിൻ

*  ഡിമെന്ഷ്യ ചികിത്സ

*  യോഗ, ഉല്ലാസ യാത്ര, തലമുറകളുടെ സംഗമം. വയോജന ക്ലബ്‌

*  വയോജനങ്ങൾക്ക് കലാ സാംസ്കാരിക പ്രവർത്തന സൗകര്യം

*  സ്പോർട്സ്, സാഹിത്യം, കരകൗശല പ്രവർത്തനങ്ങൾ

*  വയോജന അയൽക്കൂട്ടം.

*  ഡിജിറ്റൽ, ഓൺലൈൻ പരിശീലനം

*  ലോ ഫ്ലോർ ബസ്സുകൾ

*  കെഎസ്ആർടിസി വഴി മുതിർന്നവർക്ക് സൗജന്യ നിരക്കിൽ യാത്ര

* ലൈഫ് പദ്ധതി- വയോജനങ്ങൾക്ക് മുൻഗണന

*  പാകം ചെയ്ത ഭക്ഷണം വീട്ടിലെത്തിക്കൽ

*  ലഘു വ്യായാമത്തിന്ന് ജിമ്മുകൾ

*  പുലർകാല വ്യായാമ ഇടം, ഹെൽത്ത്‌ ചെക്ക് അപ്പ്‌ കിയോസ്ക്

*  വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വീൽചെയർ

*  കെട്ടിട നിർമാണങ്ങളിൽ വയോജന- ഭിന്ന ശേഷി സംവിധാനങ്ങൾ.

* സംസ്ഥാന സർക്കാരിന്റെ വിവിധ വയോജന സൗഹൃദ പരിപാടികൾ വിജയകരമായി നടപ്പാക്കൽ.


ഇതിന്നും പുറമെ ഓരോ വാർഡിലും ഓരോ പകൽ വീട് കോർപറേഷൻ വക ആരംഭിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഇതിനകം എഴോളം പകൽവീടുകൾ ആരംഭിച്ചു കഴിഞ്ഞു. 50 മുതൽ 200 വരെ മുതിർന്ന പൗരന്മാർ, രാവിലെ വന്നു വൈകുന്നേരം വരെ ഈ പകൽ വീടുകൾ ഉപയോഗപ്പെടുത്തുന്നു. ബ്രേക്ക്‌ ഫാസ്റ്റ്, ഉച്ചയൂണ്, വൈകുന്നേരം ചായ എന്നിവയെല്ലാം നൽകുന്നു. വായിക്കാനും, കലാ സാംസ്കാരിക പരിപാടികൾ നടത്തുവാനും എല്ലാം സൗകര്യമുണ്ട്. ആരോഗ്യ പരിശോധനയും സൗജന്യം.


കർമ പദ്ധതി വിജയകരമായി നടത്തുകയാണെങ്കിൽ നഗരം വയോജനസൗഹൃദ പാതയിൽ വളരെ മുന്നേറും. തുടർന്ന് സുരക്ഷയും സംരക്ഷണവും അടക്കമുള്ള മറ്റ് വിവിധ പരിപാടികൾ ശക്തിപ്പെടുത്താനും കഴിയണം. ഈ കർമ പദ്ധതി രൂപം കൊടുക്കുന്നതിലും മുൻപരിപാടികൾ ആവിഷ്കരിക്കുന്നതിലും ഉപദേശ നിർദേശങ്ങൾ നൽകിയ ഡോ. തോമസ് ഐസക്, ഡോ. കൃഷ്ണകുമാർ, ചുക്കാൻ പിടിച്ച ബഹു മേയർ ഡോ. ബീന ഫിലിപ്പ്, സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർ  പി ദിവാകരൻ, പൂർണ സഹകരണം നൽകിയ ജില്ലാ സെക്രട്ടറി കെ കെ സി പിള്ളയടക്കമുള്ള സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ നേതാക്കൾ- എല്ലാവർക്കും ഹൃദയം ഗമായ അനുമോദനങ്ങൾ!


വി എ എൻ നമ്പൂതിരി  30.05.2025



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home