ad
Deshabhimani

അന്ന വിചാരം മുന്ന വിചാരം, പിന്നെ വിചാരം പന്ത് വിചാരം

Football Food.jpg
avatar
ജ്യോതിസ് [email protected]

Published on Jun 02, 2026, 03:01 PM | 2 min read

ലോകകപ്പ് ആവേശം നുകരാൻ പ്രവാസികളായ ധാരാളം മലയാളികളും മറ്റു കേരളീയരും വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന വിവിധ വേദികളിലേക്ക് പോകാൻ തയ്യാറെടുത്തു കഴിഞ്ഞു. ഫുട്ബോളും ഫുഡും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിച്ചാൽ മാത്രമേ കളിയും നന്നായി ആസ്വദിക്കാനാകൂ. 23-ാം ലോക കപ്പിന്റെ വേദികളായ രാജ്യങ്ങളിൽ മത്സരങ്ങൾ അരങ്ങേറുന്ന സ്റ്റേഡിയങ്ങൾക്ക് സമീപം ലഭ്യമാകുന്ന ചില പ്രധാന സ്ട്രീറ്റ് ഫുഡുകൾ പരിചയപ്പെടാം


Poutine.jpg

കാനഡ


തണുപ്പിനെ പ്രതിരോധിക്കുന്ന ഹൃദ്യമായ ഭക്ഷണങ്ങളാണ് കാനഡയിൽ ജനപ്രിയം. ഫ്രഞ്ച് ഫ്രൈസിനു മുകളിൽ ഫ്രഷ് ചീസ് കഷണങ്ങളും ചൂടൻ ബ്രൗൺ ഗ്രേവിയും ഒഴിച്ച് തയ്യാറാക്കുന്ന കാനഡയുടെ ദേശീയ വിഭവമായ പൗട്ടിൻ (Poutine). ഒരു ബീവറിന്റെ വാലിന്റെ ആകൃതിയിൽ മാവ് വറുത്തെടുത്ത് കറുവപ്പട്ടയും പഞ്ചസാരയും പുരട്ടി നൽകുന്ന ബീവർടെയിൽസ് (BeaverTails) പ്രശസ്തമായ മധുരപലഹാരമാണ്. മഞ്ഞിൽ ഒഴിച്ച് തണുപ്പിച്ചെടുത്ത മേപ്പിൾ സിറപ്പ് സ്റ്റിക്കിൽ പറ്റിച്ച് കഴിക്കുന്ന മേപ്പിൾ ടാഫി (Maple Taffy) തീർച്ചയായും പരീക്ഷിക്കേണ്ടതാണ്.


Tacos.jpg

മെക്സിക്കോ


ചോളം അടിസ്ഥാനമാക്കിയുള്ള മസാലകൾ നിറഞ്ഞ വിഭവങ്ങൾ മെക്സിക്കോയിൽ ജനപ്രിയമാണ്. ചെറിയ ടോർട്ടില്ലകളിൽ (ചപ്പാത്തി പോലുള്ള റൊട്ടി) രുചികരമായ ഇറച്ചിയും മറ്റ് ചേരുവകളും നിറച്ച് നൽകുന്ന തെരുവുകളിലെ മുഖ്യയിനമായ ടാക്കോസ് (Tacos). മാവ് വറുത്തെടുത്ത് പഞ്ചസാരയും കറുവപ്പട്ടയും പുരട്ടി ചോക്ലേറ്റ് സോസിനൊപ്പം കഴിക്കുന്ന ചുറോസ് (Churros) ഇവിടുത്തെ ജനപ്രിയ മധുര പലഹാരമാണ്.


മെയനെയ്സ്, മുളകുപൊടി, ചീസ് എന്നിവ പുരട്ടി ഗ്രിൽ ചെയ്തെടുക്കുന്ന ചോളമാണ് എലോട്ടെസ് ആൻഡ് എസ്ക്വിറ്റെസ് (Elotes&Esquites); ഇവയിൽ മുഴുവൻ ചോളക്കതിരായി കടിച്ചു കഴിക്കുന്നതിനെ എലോട്ടെസ് എന്നും ഇതേ രുചിക്കൂട്ട് ചോളമണികൾ അടർത്തി ഒരു കപ്പിലാക്കി എളുപ്പത്തിൽ കഴിക്കാൻ നൽകുന്നതിനെ എസ്ക്വിറ്റെസ് എന്നും വിളിക്കുന്നു. ഗ്രിൽ ചെയ്ത സ്റ്റീക് കാർനെ അസാഡ ടാക്കോസ് (Carne Asada Tacos), എരിവുള്ള തക്കാളി സോസിൽ മുക്കിയെടുത്ത പന്നിയിറച്ചി നിറച്ച സാൻവിജ് ടോർട്ട അഹോഗാഡ (Torta Ahogada) എന്നിവയും ജനപ്രിയമാണ്.


HOT DOGS.jpg

അമേരിക്ക


ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രുചികൾ കോർത്തിണക്കിയതാണ് അമേരിക്കൻ തെരുവ് ഭക്ഷണ സംസ്കാരം. സോസേജുകൾ ബണ്ണിനുള്ളിൽ വെച്ച് മസ്റ്റാർഡ്, കെച്ചപ്പ് തുടങ്ങി വിവിധ ടോപ്പിങ്ങുകൾ ചേർത്ത് കഴിക്കുന്ന അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട സ്ട്രീറ്റ് ഫുഡായ ഹോട്ട് ഡോഗ്സ് (Hot Dogs), ടെക്സാസ് പോലുള്ള പ്രദേശങ്ങളിൽ പ്രത്യേക രീതിയിൽ മസാലകൾ പുരട്ടി മണിക്കൂറുകളോളം പുകച്ചെടുക്കുന്ന ലോകപ്രശസ്തമായ ഇറച്ചി വിഭവമായ ബാർബിക്യൂ (BBQ). സാവധാനം പുകച്ചെടുക്കുന്നടെക്സാസ് സ്മോക്ക്ഡ് ബ്രിസ്കറ്റ് (Texas Smoked Brisket), മടക്കി കഴിക്കാവുന്ന ന്യൂയോർക്ക് സ്റ്റൈൽ പീറ്റ്സ (New York Style Pizza),കനം കുറഞ്ഞ ബീഫ് കഷണങ്ങളും ഉരുകിയ ചീസും നിറച്ച ഫില്ലി ചീസ്‌സ്റ്റേക്ക് (Philly Cheesesteak) എന്നിവ ആസ്വദിച്ചാൽ ഈ ലോകകപ്പ് യാത്ര കൂടുതൽ രുചികരമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home