ad
Deshabhimani

print edition മലയാളത്തിൻ ശുഭദിന മംഗളം

asha bhosle with rahman

ലതാ മങ്കേഷ്കറിനും എ ആർ റഹ്മാനുമൊപ്പം

വെബ് ഡെസ്ക്

Published on Apr 13, 2026, 12:00 AM | 2 min read

സ്വയംവര ശുഭദിന..' ത്തിലൂടെയാണ് മലയാളം ആശാ ഭോസ്‌ലെയെ കേട്ടത്. മികച്ച പാട്ടുകളാൽ സമ്പന്നമായിരുന്നു 1977ൽ ഇറങ്ങിയ സുജാത എന്ന ചിത്രം. അതിലെ നാല് പാട്ടും ഒന്നിനൊന്ന് മികച്ചവ. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ രചനകൾക്ക് രവീന്ദ്ര ജയിന്റെ സംഗീതം.അതിൽ 'സ്വയംവര ശുഭദിന മംഗളങ്ങൾ' പ്രതിഭകളുടെ സംഗമത്താൽ ആസ്വാദകരെ കുളിരണിയിച്ചു. ആശയുടെ ശൈശവ നിർമലത തുളുമ്പിയ അത് മലയാള കാതുകളിൽ മാറ്റൊലി തീർത്തു. 'താലിപ്പൂ, പീലിപ്പൂ', 'കാളിദാസന്റെ കാവ്യഭാവനയെ'എന്നിവ ആലപിച്ചത് യേശുദാസും ബോളിവുഡിലെ എക്കാലത്തെയും വലിയ ഗായിക ആശയാണെന്ന് ലണ്ടൻ കേന്ദ്രമായ 'ഈസ്റ്റേൺ ഐ' പത്രം എഴുതി.


പാട്ടുകളുടെ എണ്ണം, ബഹുമതി, സ്വീകാര്യത, വൈവിധ്യം, ജനപ്രിയത എന്നിവ അടിസ്ഥാനമാക്കിയാണ് ഇത്. പട്ടികയിൽ ലത രണ്ടാം സ്ഥാനത്തും മൂന്നും നാലും സ്ഥാനത്ത്‌ മുഹമ്മദ് റഫിയും കിഷോർ കുമാറും. മുയലിനെ തോൽപിച്ച ആമയുടെ കഥപോലെയായിരുന്നു ആ മുന്നേറ്റം. ഒരോ ദശകം കഴിയുമ്പോഴും ആശ പുതിയ ഗായികയായി. അവർ പറഞ്ഞ ഒരു തമാശ ഇങ്ങനെ: 'ഞാൻ 30 വർഷം മുമ്പ് തനൂജയ്ക്കുവേണ്ടി പാടി. പിന്നീട് മകൾ കജോളിനുവേണ്ടി. ഇനി അവളുടെ മകൾക്കുവേണ്ടിയും പാടും.' വാർധക്യത്തിലും ആശ പാടിയത് പതിനാറുകാരിയെപോലെയാണെന്ന് എ ആർ റഹ്മാൻ ഒരിക്കൽ പ്രതികരിച്ചു. 69‐ാം പിറന്നാളിൽ ആശ പറഞ്ഞു: 'സംഗീതം പ്രാണനാണ്. അത് നിലയ്ക്കുമ്പോൾ ശ്വാസവും നിലയ്ക്കും. ഇനിയുമേറെ ചെയ്യാനുണ്ട്, കുറഞ്ഞ സമയമേ ഉള്ളൂവെന്നത് നടുക്കുന്നു’.


ഗുൽസാർ, ആർ ഡി ബർമൻ, ആശാ ഭോസ്ലെ കൂട്ടുകെട്ടിൽ പിറന്ന രണ്ട് ആൽബം ആസ്വാദക പ്രിയമായി. 1987ൽ സെപ്തംബറിലാണ് 'ദിൽ പദോഷി ഹായ്' ഇറങ്ങിയത്. 1997ൽ അലി അക്ബർഖാനൊപ്പം ഒരുക്കിയ 'ലഗസി'യും ശ്രദ്ധേയം. ബർമനുമൊത്തുള്ള 'രാഹുൽ ആൻഡ് ഐ' , 'ജാനം സംജാ കരോ' ഇൻഡി പോപ്പ് ആൽബം, എട്ട് പാട്ടുകൾ അടങ്ങിയ 'ആപ്കി ആഷ' വീഡിയോ ആൽബം എന്നിവയും സംഗീതലോകം നെഞ്ചേറ്റി. 1966നും 2003നുമിടിയിൽ ആശ പാടിയ മികച്ച ഹോളിവുഡ് ചലച്ചിത്ര ഗാനങ്ങൾ ചേർത്ത് 2004ൽ ഇറക്കിയ ആൽബം സുവർണകാലത്തിന്റെ ഓർമകളാണ്.


രണ്ട്‌ മലയാളി ഗായകർക്കൊപ്പം ആശാ ഭോസ്‌ലേ പാടിയിട്ടുണ്ട്‌. യേശുദാസിനൊപ്പം 1976ൽ ഇറങ്ങിയ "ഛോട്ടി സീ ബാത്ത്‌' എന്ന സിനിമയിൽ പാടിയ "ജാനെമൻ ജാനെമൻ തേരെ ദോ നയൻ' എന്ന ഗാനം വൻ ഹിറ്റായിരുന്നു. 1997 "ദോത്‌' സിനിമയിൽ ഇരുവരും ചേർന്ന്‌ എ ആർ റഹ്മാന്റെ സംഗീതത്തിൽ പാടിയ "ഓ ബാവ്‌രെ' എന്ന് തുടങ്ങുന്ന ഗാനം ഗാനമേളകളിൽ തരംഗമായി. ഗാവോ മേരെ മൻ, ധീരേ ധീരേ ബോലോ, ചന്ദാ കി ഡോലി മേൻ, ഓ സന്യാസി തുടങ്ങിയവ യേശുദാസിനൊപ്പം പാടിയ ശ്രദ്ധേയമായ ഗാനങ്ങളാണ്‌. തമിഴിൽ "ചന്ദ്രമുഖി' സിനിമയിൽ വിദ്യാസാഗർ ഇ‍ൗണമിട്ട "കൊഞ്ചനേരം കൊഞ്ചനേരം' എന്ന സൂപ്പർഹിറ്റ്‌ ഗാനം ആശാ ഭോസ്‌ലെയും മധു ബാലകൃഷ്‌ണനും ചേർന്ന്‌ ആലപിച്ചതാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home