ad
Deshabhimani

print edition തലമുറകളെ സ്വാധീനിച്ച സ്വരം

asha bhosle
വെബ് ഡെസ്ക്

Published on Apr 13, 2026, 12:00 AM | 1 min read

"തലമുറകളെ സ്വാധീനിച്ച സ്വരമാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. സംഗീതത്തെ പുതു ശൈലിയിൽ നിർവചിച്ച പ്രതിഭയായിരുന്നു അവർ. ആശാ ഭോസ്‌ലെ അതിരുകളില്ലാത്ത അത്ഭുതമായിരുന്നു. അവരുടെ പാട്ടുകൾ കേട്ടും അവരിൽ നിന്നും പാഠങ്ങൾ പഠിച്ചുമാണ് ഞാൻ വളർന്നത്. ഓരോ പാട്ടിലും കൊണ്ടുവരുന്ന വൈവിധ്യം കണ്ട് ഞാൻ അമ്പരന്നിട്ടുണ്ട്. ഓരോ സ്വരത്തിനും ജീവൻ നൽകാനും, ഏത് വികാരത്തെയും നമുക്കൊക്കെ പ്രിയപ്പെട്ടതാക്കി മാറ്റാനും ആശാ ജിയ്‌ക്ക്‌ പ്രത്യേക കഴിവുണ്ടായിരുന്നു. മെലഡികൾ മുതൽ ഗസലുകൾ വരെ, മറാത്തിയും ബംഗാളിയും അടക്കമുള്ള ഭാഷകളിലെ പാട്ടുകളും ആശാജിക്ക് മാത്രം സാധിക്കുന്ന ഒന്നായിരുന്നു.


ഞങ്ങളെപ്പോലുള്ളവർക്ക് പ്രചോദനം മാത്രമായിരുന്നില്ല, മറിച്ച് സംഗീതത്തിന്റെ ആത്മാവ് തന്നെയായിരുന്നു. ഞാൻ ജീവിക്കുന്ന കാലത്ത് അവരുടെ ആ പ്രഭാവം നേരിട്ട് കാണാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. അവർ പാടിവച്ച ശബ്ദം കാലത്തിനപ്പുറം മുഴങ്ങിക്കൊണ്ടിരിക്കും. ആ സ്വരം തൊട്ടറിഞ്ഞ ഓരോ ഹൃദയത്തിലും അവർ പ്രചോദനമായ ഓരോ കലാകാരരിലും അത് എന്നെന്നും നിലനിൽക്കും. സംഗീതത്തിന്റെ ലോകത്ത് ഇനി വിശ്രമിക്കൂ ആശാ തായ്... നിങ്ങളുടെ പാരമ്പര്യം ഒരിക്കലും മാഞ്ഞുപോവില്ല.'- ശ്രേയാ ഘോഷാൽ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home