വാർദ്ധക്യം സന്തുഷ്ടമാക്കാം, കൂടുതൽ കാലം ജീവിക്കാം

എ ഐ പ്രതീകാത്മക ചിത്രം

വി എ എൻ നമ്പൂതിരി
Published on May 23, 2025, 02:03 PM | 2 min read
ലോക പ്രസിദ്ധ മനോരോഗ ചികിത്സാ വിദഗ്ധൻ ഹിഡേക്കി വാഡാഹ് ( ജപ്പാൻ ) 80 വയസിനു മേലെയുള്ളവർക്ക് സുഖകരമായ ജീവിതത്തിനായി നൽകുന്ന ഉപദേശങ്ങളാണ് താഴെ കൊടുക്കുന്നത്. ദീർഘായുസുകാരുടെ രാജ്യമാണല്ലോ ജപ്പാൻ. ചില കാര്യങ്ങൾ ജപ്പാൻ സാഹചര്യം അനുസരിച്ചുള്ളതാണ്. എല്ലാം നമുക്ക് സ്വീകാര്യമാവണമെന്നില്ല. എങ്കിലും പലതും സ്വീകാര്യവുമാവാം.
നടന്നു കൊണ്ടേയിരിക്കുക.
ശുണ്ഠി വരുമ്പോൾ ദീർഘ ശ്വാസമെടുക്കുക.
കൂടുതൽ ക്ഷീണം വരാത്ത രീതിയിൽ വ്യായാമം ചെയ്യുക.
ചൂടുകാലത്ത് എയർ കണ്ടിഷനർ ഉപയോഗിക്കുമ്പോൾ ധാരാളം വെള്ളം കുടിക്കുക.
ഡയപ്പർ ഉപയോഗിക്കുന്നത് ചലന ക്ഷമത വർധിപ്പിക്കും.
കൂടുതൽ ചവക്കുന്നത് ദേഹത്തിനും തലച്ചോറിനും കൂടുതൽ ഊർജം പകരും.
പ്രായം കൊണ്ടല്ല ഓർമ്മക്കുറവ് വരുന്നത്, തലച്ചോർ വേണ്ടത്ര ഉപയോഗിക്കാത്തത് കൊണ്ടാണ്.
വളരെ കൂടുതൽ മരുന്നുകൾ ഉപയോഗിക്കേണ്ടതില്ല.
രക്ത സമ്മർദവും, പഞ്ചസാര അളവും വളരെ കുറക്കേണ്ടതില്ല.
ഒറ്റക്കിരിക്കുന്നത് ഒറ്റപ്പെടലായി കാണാതെ വിശ്രമമായി ആസ്വദിക്കുക.
മടിയനായിരിക്കുന്നത് ലജ്ജാകരമല്ല
വാഹനം ഓടിക്കേണ്ടതില്ല.
ഇഷ്ടമുള്ളത് ചെയ്യുക, വെറുപ്പുള്ളത് ഒഴിവാക്കുക.
പ്രായമായാലും ലൈംഗിക ബന്ധം തുടരാം.
എന്ത് വന്നാലും ദിവസം മുഴുവൻ വീട്ടിൽ കുത്തിയിരിക്കരുത്. പുറത്തിറങ്ങണം.
ഇഷ്ടഭക്ഷണം കഴിക്കുക, അല്പം തടി വന്നാലും കുഴപ്പമില്ല.
എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ ചെയ്യുക.
ഇഷ്ടമില്ലാത്തവരുമായി ബന്ധപ്പെടേണ്ടതില്ല.
മുഴുവൻ സമയവും ടി വി കാണാതിരിക്കുക.
രോഗത്തോട് പൊരുതുന്നതിനൊപ്പം, അതുമായി സമഞ്ജസപ്പെടുക.
മലമുകളിലെത്തിയാലും ഒരു വഴി തുറന്നു കിട്ടും എന്ന് ഓർക്കുക.
മാംസം കഴിക്കുക.
10 മിനുട്ടിനകത്തു കുളിക്കുക.
ഉറക്കം വരുന്നില്ലെങ്കിൽ നിർബന്ധിച്ചു ഉറക്കം വരുത്താതിരിക്കുക.
സന്തോഷകരമായ കാര്യങ്ങൾ ചെയ്യുമ്പോൾ തലച്ചോർ ശക്തിപ്പെടും.
പറയാനുള്ളത് പറയുക, മാനസിക സമ്മർദം ഒഴിവാക്കുക.
കുടുംബ ഡോക്ടർ അത്യാവശ്യം.
വല്ലാതെ ക്ഷമാശാലി ആവേണ്ടതില്ല, അല്പം ദേഷ്യക്കാരനായാലും കുഴപ്പമില്ല.
ഇടക്ക് വാക്ക് മാറ്റിപ്പറഞ്ഞാലും പ്രശ്നമില്ല .
ജീവിതത്തിന്റെ അന്ത്യ കാലത്ത് ഓർമ്മക്കുറവ് ദൈവത്തിന്റെ അനുഗ്രഹമാണ്.
പഠനം അവസാനിപ്പിച്ചാൽ നിങ്ങൾ തനിയെ വൃദ്ധൻ / വൃദ്ധ ആകും.
കീർത്തിക്ക് വേണ്ടി ദുരാഗ്രഹം വേണ്ട. ഇപ്പോഴുള്ളത് ധാരാളം.
നിഷ്കളങ്കത മുതിർന്ന പൗരന്മാരുടെ അവകാശമാണ്.
കൂടുതൽ വിഷമമുള്ള കാര്യങ്ങൾ, കൂടുതൽ വെല്ലുവിളികൾ.
വെയിൽ കായുന്നത് സന്തോഷം നൽകും.
മറ്റുള്ളവർക്കായി നല്ല കാര്യങ്ങൾ ചെയ്യുക.
ദിവസം ഉല്ലാസമായി നീക്കുക.
ആഗ്രഹം ദീർഘായുസ്സിന്റെ ഉറവിടം.
സന്തുഷ്ടമായി ജീവിക്കു
പ്രയാസമില്ലാതെ ശ്വസിക്കുക.
ജീവിതചര്യ നിങ്ങളുടെ കയ്യിലാണ്.
എല്ലാം ശാന്തമായി സ്വീകരിക്കുക.
പ്രസന്നരായ വ്യക്തികൾ ജനസമ്മതരാണ്.
പുഞ്ചിരി ഭാഗ്യം വരുത്തുന്നു.
ഈ ഉപദേശങ്ങൾ സ്വീകരിക്കാം, സ്വീകരിക്കാതിരിക്കാം.
ഇനിയും പല കാര്യങ്ങളുമുണ്ടാകാം. നിങ്ങൾക്ക് സ്വയം കണ്ടെത്താം.











0 comments